No Sale or Use of Firecrackers in Several Kerala Districts on Counting Day file
Kerala

വോട്ടെണ്ണല്‍: നാളെ കാസർകോടും കൊല്ലത്തും പടക്കകടകൾക്ക് നിയന്ത്രണം

പടക്കങ്ങൾ വിൽക്കാനോ,ഉപയോഗിക്കാനോ പാടില്ലെന്ന് കലക്ടര്‍മാർ അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: വോട്ടെണ്ണല്‍ ദിനത്തില്‍ കാസർകോടും കൊല്ലത്തും പടക്കകടകൾക്ക് നിയന്ത്രണമേർപ്പെടുത്തി. പടക്കങ്ങൾ വിൽക്കാനോ,ഉപയോഗിക്കാനോ പാടില്ലെന്ന് കലക്ടര്‍മാർ അറിയിച്ചു. മുൻകരുതൽ നിർദേശം കണക്കിലെടുത്താണ് ജില്ലകളിലെ പടക്കകടകൾ അടച്ചിടുന്നത്.

കണ്ണൂർ,കോഴിക്കോട് ജില്ലകളിലും പടക്കകടകൾക്ക് നിയന്ത്രണമേർപ്പെടുത്തി കളക്ടർ നേരത്തെ ഉത്തരവിറക്കിയിരുന്നു. ക്രമസമാധാന നില ഉറപ്പാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ക്രമസമാധാന നില ഉറപ്പാക്കുന്നതിനും അനാവശ്യമായി ആളുകള്‍ തടിച്ചുകൂടുന്നതും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നിരോധനാജ്ഞ നടപ്പിലാക്കുന്നതെന്ന് ജില്ലാ കലക്ടര്‍ പ്രസ്താവനയിൽ അറിയിച്ചിരുന്നു.

വോട്ടെണ്ണല്‍ ദിനത്തിലെ വിജയാഘോഷങ്ങള്‍ക്ക് തടസമുണ്ടാകില്ലെങ്കിലും ആഘോഷങ്ങള്‍ അതിരുവിട്ടാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

No Sale or Use of Firecrackers in Several Kerala Districts on Counting Day.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാലവര്‍ഷക്കെടുതി: 26 മരണം, നാലുപേരെ കാണാതായി, മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം; രാജേഷിന്റെ വീട് സര്‍ക്കാര്‍ നിര്‍മ്മിച്ചുനല്‍കുമെന്ന് മുഖ്യമന്ത്രി

ബലാത്സംഗക്കേസില്‍ ജാമ്യത്തിലിറങ്ങി മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു

'എന്റെ സിനിമയില്‍ സ്ത്രീ കഥാപാത്രങ്ങള്‍ കുറയാന്‍ കാരണം ആ ഭയം'; തുറന്നു പറഞ്ഞ് ഷാഹി കബീര്‍

KEAM 2026: മെഡിക്കൽ പ്രവേശന അപേക്ഷകർക്ക് പ്രൊഫൈൽ പരിശോധിക്കാം; തിരുത്തലിനും അവസരം

വായ്പ എടുക്കാന്‍ പോകുകയാണോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ബാധ്യതയാകാം