കുടുംബസ്ഥലം ലീലയ്‌ക്ക് വിട്ടുനൽകി/ ടെലിവിഷൻ സ്ക്രീൻഷോട്ട് 
Kerala

ബന്ധുക്കളുടെ പൊതുസമ്മതം; കുടുംബസ്ഥലം ലീലയ്‌ക്ക് വിട്ടുനൽകി 

ലീലയുടെ പേരിൽ ഭൂമി നാളെ രജിസ്റ്റർ ചെയ്യും

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി: വടക്കൻ പറവൂരിൽ സഹോദര പുത്രൻ വീട് ഇടിച്ചു തകർത്ത സംഭവത്തിൽ ലീല‌യ്‌ക്ക് ഭൂമി വിട്ടു നൽകി. ബന്ധുക്കൽക്ക് തുല്യാവകാശമുള്ള കുടുംബസ്ഥലം പൊതുസമ്മതപ്രകാരം ലീലയ്‌ക്ക് വിട്ടു നൽകികൊണ്ട് ലീ​ഗൽ സർവീസ് അതോറിറ്റി ഉത്തരവായി. നാളെ ഭൂമി രജിസ്റ്റർ ചെയ്യും.

കുടുംബാംഗങ്ങൾക്ക് തുല്യാവകാശമായി കിടന്നിരുന്ന ഏഴ് സെന്റിൽ നിന്ന് ആറ് സെന്റ് ഭൂമിയാണ് ലീലയ്ക്ക് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി അനുവദിച്ചത്. വീട് ഇടിച്ചുനിരത്തിയ സഹോദരപുത്രൻ രമേശൻ ഒഴികെ എല്ലാവരും അവകാശം എഴുതി നൽകി.

ലീഗൽ സർവീസസ് അതോറിറ്റി ഉത്തരവിനെതിരെ അപ്പീൽ പോകാൻ സാധിക്കാത്തതിനാൽ നാളെ രജിസ്ട്രേഷനും നടക്കും. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് സഹോ​ദര പുത്രനായ രമേശ് 56കാരിയായ ലീലയെ വീട്ടിൽ നിന്നും ഒഴിവാക്കാൻ സ്വന്തം വീട് ഇടിച്ചു നിരത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'