ന്യൂഡല്‍ഹി: ഗള്‍ഫ്, പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഹ്രസ്വ സന്ദര്‍ശനത്തി കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ക്ക് നിര്‍ദേശങ്ങളുമായി വിദേശകാര്യ മന്ത്രാലയം. വ്യോമ പാതകള്‍ അടയ്ക്കാത്ത രാജ്യങ്ങളിലെ സര്‍വീസുകള്‍ ഉപയോഗപ്പെടുത്തി ഇന്ത്യയിലേക്ക് മടങ്ങാന്‍ ശ്രമിക്കണം എന്നാണ് നിര്‍ദേശം. കേന്ദ്ര സര്‍ക്കാരും അതാത് രാജ്യങ്ങളും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. ഇപ്പോഴുള്ള വിമാന സര്‍വീസുകള്‍ പരമാവധി ഉപയോഗപ്പെടുത്തണം എന്നും വിദേശകാര്യ മന്ത്രാലയം അറിയിപ്പില്‍ വ്യക്തമാക്കുന്നു. സഹായങ്ങള്‍ക്കായി എംബസികളിലെ ഹൈല്‍പ് ഡെസ്‌കുകളുമായി ബന്ധപ്പെടാമെന്നും നിര്‍ദേശമുണ്ട്.
അതിനിടെ, ഖത്തറില്‍ താമസക്കാരല്ലാത്ത കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ കൃത്യമായ എണ്ണവും വിശദാംശങ്ങളും കണ്ടെത്താന്‍ ഇന്ത്യന്‍ എംബസി ശ്രമം തുടങ്ങി. 2026 ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 7 വരെ ഖത്തറില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കിയതിനാല്‍ നിലവില്‍ വിനോദസഞ്ചാരികളോ ഹ്രസ്വകാല സന്ദര്‍ശകരോ (ഹയ്യ അ1 വിസ കൈവശമുള്ളവര്‍) ആയി ഖത്തറില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ എംബസിയുമായി ബന്ധപ്പെടണം എന്നാണ് നിര്‍ദേശം. ഇതിനായി ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റില്‍ പ്രത്യേക സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്ന ലിങ്കിലാണ് വിവരങ്ങള്‍ നല്‍കേണ്ടത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം അയവില്ലാതെ തുടരുകയും, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണമങ്ങള്‍ വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടല്‍ എന്നാണ് വിലയിരുത്തല്‍. ഗള്‍ഫ്
ആക്രമണം അവസാനിപ്പിക്കുമെന്ന് ഇരാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പ്രഖ്യാപിച്ചിരുന്നു എങ്കിലും ഇന്നലെയും ആക്രമണങ്ങള്‍ തുടര്‍ന്നു. അബുദാബിയിലെ യുഎസ് വ്യോമത്താവളത്തില്‍ ഇറാന്‍ ഡ്രോണുകള്‍ പതിച്ചു. ഇറാന്റെ ആക്രമണത്തില്‍ ദുബായില്‍ ഒരാള്‍ മരിച്ചു. കുവൈത്തിന് നേരെയും ആക്രമണങ്ങള്‍ ഉണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates