പിഎസ്‌സി,ഫയല്‍ ചിത്രം 
Kerala

ഒറ്റപ്പരീക്ഷ, ലാസ്റ്റ് ​ഗ്രേഡ് സർവന്റ് അടക്കം 46 കാറ്റ​ഗറികളിൽ വിജ്ഞാപനം; അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 17

വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്, കൃഷി വകുപ്പിൽ അഗ്രികൾച്ചറൽ അസിസ്റ്റന്റ് തസ്തികകളടക്കം 46 കാറ്റഗറികളിലേക്ക് പിഎസ് സി വിജ്ഞാപനമിറക്കി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്, കൃഷി വകുപ്പിൽ അഗ്രികൾച്ചറൽ അസിസ്റ്റന്റ് തസ്തികകളടക്കം 46 കാറ്റഗറികളിലേക്ക് പിഎസ് സി വിജ്ഞാപനമിറക്കി. ജനുവരി 17 വരെ അപേക്ഷിക്കാം. എൽഡിസിയും ലാസ്റ്റ് ഗ്രേഡും ഉൾപ്പെട്ട പരീക്ഷകൾ കഴിഞ്ഞ തവണ രണ്ടു ഘട്ടമായാണ് നടത്തിയിരുന്നത്. എന്നാൽ ഇത്തവണ ഈ രീതി ഉപേക്ഷിച്ചു. ഒറ്റപരീക്ഷയുടെ അടിസ്ഥാനത്തിൽ തന്നെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 

ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികയിൽ ഏഴാം ക്ലാസ് വിജയികൾക്ക് അപേക്ഷിക്കാം. ബിരുദധാരികൾ അപേക്ഷിക്കാൻ പാടില്ല. പ്രായപരിധി: 18-36. രണ്ടു തസ്തികയിലും പട്ടികജാതി/പട്ടിക വർഗക്കാർക്ക് 5 വർഷവും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് 3 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. 

കഴിഞ്ഞ ദിവസമാണ് വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ എ​​​ൽ​​​ഡി ക്ല​​​ർ​​​ക്ക് (നേ​​​രി​​​ട്ടും ത​​​സ്തി​​​ക​​​മാ​​​റ്റം വ​​​ഴി​​​യും) ത​​​സ്തി​​​ക ഉ​​​ൾ​​​പ്പെ​​​ടെ 26 ത​​​സ്തി​​​ക​​​യി​​​ൽ പി​​​എ​​​സ്‌​​​സി വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചത്. ഒമ്പ​​​തു ത​​​സ്തി​​​ക​​​യി​​​ൽ നേ​​​രി​​​ട്ടാണ് നി​​​യ​​​മ​​​നം. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി 2024 ജ​​​നു​​​വ​​​രി 03 രാ​​​ത്രി 12 മണി വ​​​രെ.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക