നഗ്നതാ പ്രദര്‍ശനം: പ്രതിക്ക് മൂന്നുവര്‍ഷം തടവ് പ്രതീകാത്മക ചിത്രം
Kerala

പഠിച്ചുകൊണ്ടിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനിക്കു നേരെ നഗ്നതാ പ്രദര്‍ശനം; പ്രതിക്ക് മൂന്നുവര്‍ഷം തടവ്, പതിനായിരം രൂപ പിഴ

ഐരാണിമുട്ടം സ്വദേശി ഷിബുകുമാറിനെയാണ് കോടതി ശിക്ഷിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പതിനേഴുകാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ പ്രതിക്ക് മൂന്നു വര്‍ഷം തടവ്. പതിനായിരം രൂപ പിഴയും കോടതി വിധിച്ചു. മണക്കാട് ഐരാണിമുട്ടം സ്വദേശി ഷിബുകുമാറിനെ (49) ആണ് തിരുവനന്തപുരം അതിവേഗ കോടതി ശിക്ഷിച്ചത്.

2022 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി ഷിബു മുമ്പ് പലപ്പോഴും കുട്ടിയോട് അശ്ലീലചുവയോടെ സംസാരിക്കുമായിരുന്നു. സംഭവദിവസം പരീക്ഷയ്ക്കായി കുട്ടി പഠിച്ചുകൊണ്ടിരിക്കെ പ്രതി വീടിന് പുറത്തു നിന്നും വിളിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ശബ്ദം കേട്ട് ജനലിലൂടെ നോക്കിയ പെണ്‍കുട്ടിയെ പ്രതി മുണ്ടുപൊക്കി കാണിക്കുകയും അശ്ലീല വാക്കുകള്‍ പറയുകയുമായിരുന്നു. കുട്ടിയുടെ അമ്മൂമ്മ വഴക്കുപറഞ്ഞതോടെയാണ് പ്രതി വീട്ടില്‍ നിന്നും പോയത്. പ്രതി പിഴത്തുക അടച്ചില്ലെങ്കില്‍ ആറുമാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത