പ്രതീകാത്മകചിത്രം 
Kerala

ഓണ്‍ലൈന്‍ ക്ലാസ്സിനിടെ മുഖം മൂടിയ ആളുടെ നഗ്നതാപ്രദര്‍ശനം; മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

സംഭവത്തില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസ്സിനിടെ നഗ്നതാപ്രദര്‍ശനം നടത്തിയ സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷിച്ചു റിപ്പോര്‍ട്ടു നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കാഞ്ഞങ്ങാട് നഗരത്തിന് സമീപത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഓണ്‍ലൈന്‍ ക്ലാസിനിടെയാണ് സംഭവം. 

കഴിഞ്ഞ ആഴ്ചയാണ് സംഭവം ഉണ്ടായത്. അധ്യാപിക ക്ലാസ്സെടുക്കുന്നതിനിടെ, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നുഴഞ്ഞുകയറിയ, കൈലി മുണ്ട് മാത്രമുടുത്ത, മുഖം മൂടിയ ആള്‍ നൃത്തം ചെയ്യുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയുമായിരുന്നു. 

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കുട്ടികള്‍ ക്ലാസ്സില്‍ നിന്നും പുറത്തുപോയി. നഗ്നതാപ്രദര്‍ശനം നടത്തിയത് സ്‌കൂളിലെ വിദ്യാര്‍ത്ഥിയല്ലെന്ന് വ്യക്തമായതായി സ്‌കൂള്‍ അധികൃതര്‍ പറയുന്നു. ഓണ്‍ലൈന്‍ ക്ലാസ്സിന്റെ ലിങ്ക് കൈവശപ്പെടുത്തിയ ആരെങ്കിലും ദുരുപയോഗം ചെയ്തത് ആകാമെന്നാണ് വിലയിരുത്തല്‍. 

അധ്യാപിക പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം