നഴ്സിന് നേരെ നടന്ന കയ്യേറ്റം, സ്‌ക്രീന്‍ഷോട്ട് 
Kerala

ഈ ഇഞ്ചക്ഷന്‍ നല്‍കിയാല്‍ എന്താണ് ബുദ്ധിമുട്ട്?; ജില്ലാ ആശുപത്രിയില്‍ നഴ്സിന് നേരെ കയ്യേറ്റം, പ്രതിഷേധം 

ജില്ലാ ആശുപത്രിയില്‍ നഴ്സിന് നേരെ കയ്യേറ്റം

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ നഴ്സിന് നേരെ കയ്യേറ്റം. അത്യാഹിത വിഭാഗത്തില്‍ രോഗിക്കൊപ്പം വന്നയാള്‍ നഴ്സിനെ പിടിച്ചുതള്ളുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. കാലിലെ മസിലുമായി ബന്ധപ്പെട്ട പ്രശ്‌നവുമായി ചികിത്സ തേടിയെത്തിയ രോഗിക്കൊപ്പം വന്നയാളാണ് നഴ്സ് മുഹമ്മദ് ഷംസീറിനെ തള്ളിയത്. 

മസിലുമായി ബന്ധപ്പെട്ട പ്രശ്‌നം മുന്‍പ് വന്നപ്പോള്‍ സാധാരണയായി രോഗിക്ക് മറ്റൊരു ഇഞ്ചക്ഷന്‍ ആണ് നല്‍കുന്നതും ഇപ്പോള്‍ നല്‍കിയതല്ലെന്നും പറഞ്ഞ് രോഗിയെ അവിടെ നിന്ന് മാറ്റാന്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ചുള്ള സംസാരത്തിനിടെയായിരുന്നു പ്രകോപനം. രോഗിയുടെ കൂടെ വന്നയാളാണ്  മുഹമ്മദ് ഷംസീറിനെ തള്ളിയത്. 

ഈ ഇഞ്ചക്ഷന്‍ നല്‍കിയാല്‍ എന്താണ് ബുദ്ധിമുട്ട് എന്ന് മുഹമ്മദ് ഷംസീര്‍ ചോദിച്ചതാണ് പ്രകോപനത്തിന് കാരണം. നഴ്സിനെ പിടിച്ചുതള്ളിയ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിയിലെ ജീവനക്കാര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യ വിരുദ്ധം, പോരാട്ടം തുടരും: വി ഡി സതീശന്‍