പൊലീസിനെതിരെ ആത്മഹത്യാക്കുറിപ്പ്; ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചശേഷം വിദ്യാര്‍ത്ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു

വിദ്യാര്‍ത്ഥി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്
ആത്മഹത്യാക്കുറിപ്പ്
ആത്മഹത്യാക്കുറിപ്പ്

കൊല്ലം: പൊലീസിനെതിരെ ആത്മഹത്യാക്കുറിപ്പെഴുതി വെച്ചശേഷം വിദ്യാര്‍ത്ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു. ക്ലാപ്പന സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിദ്യാര്‍ത്ഥി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

ഓച്ചിറ പൊലീസിനെതിരെയാണ് പതിനാറുകാരന്‍ ആത്മഹത്യാക്കുറിപ്പെഴുതിയത്. അടിപിടിയുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ പൊലീസ് ഒത്തുതീര്‍പ്പിന് ശ്രമിച്ചു. പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ പൊലീസ് ഭീഷണിപ്പെടുത്തി എന്നുമാണ് ആരോപണം. കുറിപ്പ്  ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ശേഷമാണ് വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചത്. 

കഴിഞ്ഞ 23 ന് വൈകിട്ടാണ് സംഭവങ്ങളുടെ തുടക്കം. സ്‌കൂളില്‍ വച്ചുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ 23-ാം തീയതി ചികിത്സയിലുള്ള വിദ്യാര്‍ത്ഥി ഉള്‍പ്പെടെ നാലു പേരെ  ഒരു സംഘം വിദ്യാര്‍ത്ഥികള്‍ മാരകായുധങ്ങളുമായി എത്തി ആക്രമിച്ചെന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ  പരാതി പൊലീസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്നാണ് വിദ്യാര്‍ത്ഥിയുടെ ആരോപണം.

ഇതിനെ എതിര്‍ത്തപ്പോള്‍ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും, ഈ മനോവിഷമത്തിലാണ് ജീവനൊടുക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു. എന്നാല്‍ ആരോപണം ഓച്ചിറ പൊലീസ് നിഷേധിച്ചു.  വിദ്യാര്‍ത്ഥികള്‍ ചേരി തിരിഞ്ഞു തമ്മിലടിക്കുകയാണ് ഉണ്ടായത്. ഒരു സംഘം ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നില്ല.  ഇരുവിഭാഗവും നല്‍കിയ പരാതിയില്‍ കേസെടുത്തെന്നും വിദ്യാര്‍ത്ഥി ഉള്‍പ്പെടെയുളളവരെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് ഓച്ചിറ പൊലീസ് പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com