അമലേന്ദു 
Kerala

ഉച്ചയ്ക്ക് വീട്ടിൽ നിന്നിറങ്ങി; നഴ്സിങ് വിദ്യാർത്ഥി ചെമ്മീൻകെട്ടിൽ മരിച്ച നിലയിൽ

പറവൂർ കെടാമം​ഗലം പോട്ടാച്ചിറ ചെമ്മീൻകെട്ടിലെ പരമ്പിനോടനുബന്ധിച്ചുള്ള തൂമ്പിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി; യുവാവിനെ ചെമ്മീൻ കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കെടാമം​ഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറി പ്രസിഡന്റും ഹെൽപ് ഫോർ ഹെൽപ് ലസ് സംഘടനയുടെ ഭാരവാഹിയുമായ വടക്കേ നികത്തിൽ പിപി സുകുമാരന്റെ മകൻ അമലേന്ദു (24) ആണ് മരിച്ചത്.  പറവൂർ കെടാമം​ഗലം പോട്ടാച്ചിറ ചെമ്മീൻകെട്ടിലെ പരമ്പിനോടനുബന്ധിച്ചുള്ള തൂമ്പിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

വ്യാഴാഴ്ച ഉച്ചയോടെയാണ് അമലേന്ദു വീട്ടിൽ നിന്ന് പോയത്. നാലുമണിയോടെ തലക്കോട്ട് ക്ഷേത്രത്തിനു സമീപത്തെ പൊക്കാളിപാടത്തിലെ തൂമ്പിൽ മൃതദേഹം കണ്ടെത്തി. എറണാകുളം ​ഗവൺമെന്റ് നഴ്സിങ് കോളജിലെ രണ്ടാം വർഷ ജനറൽ നഴ്സിങ് വിദ്യാർത്ഥിയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത