Pinarayi Vijayan, VD Satheesan in Assembly PTI
Kerala

തമിഴും മലയാളവും അടക്കം നാലു ഭാഷകള്‍; ഭാഷാ വൈവിധ്യം നിറഞ്ഞ സത്യപ്രതിജ്ഞാ ചടങ്ങ്

മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷറഫ് കന്നഡയിലാണ് സത്യവാചകം ചൊല്ലിയത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പതിനാറാം നിയമസഭയിലെ പുതിയ എംഎല്‍എമാരുടെ സത്യപ്രതിജ്ഞയില്‍ ഭാഷകളുടെ വൈവിധ്യവും ശ്രദ്ധേയമായി. നാലുഭാഷകളിലായിട്ടാണ് തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. മലയാളം, ഇംഗ്ലീഷ്, കന്നഡ, തമിഴ് ഭാഷകളാണ് സത്യപ്രതിജ്ഞാ വേളയില്‍ നിയമസഭയില്‍ മുഴങ്ങിയത്.

മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷറഫ് കന്നഡയിലാണ് സത്യവാചകം ചൊല്ലിയത്. ഇടുക്കിയിലെ ദേവികുളം എംഎല്‍എ എഫ് രാജ തമിഴിലും സത്യപ്രതിജ്ഞ ചെയ്തു. കോഴിക്കോട് സൗത്ത് എംഎല്‍എ ഫൈസല്‍ ബാബു, പാലാ എംഎല്‍എ മാണി സി. കാപ്പന്‍, മന്ത്രിമാരായ കെ. മുരളീധരന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് തുടങ്ങിയവര്‍ ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്.

ശേഷിക്കുന്ന അംഗങ്ങള്‍ മലയാളത്തിലും സത്യപ്രതിജ്ഞ ചെയ്തു. ഫിഷറീസ് മന്ത്രിയും മുസ്ലിം ലീഗിന്റെ കളമശ്ശേരിയില്‍ നിന്നുള്ള എംഎല്‍എയുമായ വി.ഇ അബ്ദുല്‍ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. വടശ്ശേരി ദാമോദര മേനോന്‍ സതീശന്‍ എന്ന മുഴുവന്‍ പേരും ഉപയോഗിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.

തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർ ഭരണഘടന ഉയർത്തിപ്പിടിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. 'ജയ്ഹിന്ദ്, ജയ് സംവിധാൻ' എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം സത്യപ്രതിജ്ഞ പൂർത്തിയാക്കിയത്. കെ.എൻ ബാലഗോപാൽ, വി.ടി ബൽറാം എന്നിവർ സഗൗരവം സത്യപ്രതിജ്ഞ ചെയ്തു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞയ്ക്കായി എത്തിയപ്പോൾ ഭരണ-പ്രതിപക്ഷ ഭേദമന്യേ ഊഷ്മളമായി വരവേറ്റു. പ്രോടേം സ്പീക്കർ ജി സുധാകരന് ഹസ്തദാനം നൽകിയാണ് പിണറായി മടങ്ങിയത്.

Oath-taking in the Kerala Legislative Assembly in four languages

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്തും സെക്‌സ് റാക്കറ്റും: മുഖ്യസൂത്രധാരന്‍ ബിലാല്‍ അറസ്റ്റില്‍

'ആയുധമെടുത്താൽ കാത്തിരിക്കുന്നത് ജയിൽ'; പെരിയ കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചതിൽ അടിയന്തര റിപ്പോർട്ട് തേടി ചെന്നിത്തല

നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിഞ്ഞു; ഏഴു വയസുകാരി മരിച്ചു

'സഞ്ജു ഡക്ക്'; ഗുജറാത്തിനെതിരെ ചെന്നൈ പതറുന്നു, വിജയ ലക്ഷ്യം 230 റൺസ്

നെന്മേനി പഞ്ചായത്തിൽ ജനവാസ മേഖലകളിൽ കടുവയും പുള്ളിപ്പുലിയും; ചീരാലിൽ ജനങ്ങൾ ഭീതിയിൽ

SCROLL FOR NEXT