പ്രതീകാത്മക ചിത്രം 
Kerala

മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല കത്ത്; 'സ്ഥിരം പരിപാടി', 76കാരന്‍ അറസ്റ്റില്‍ 

വിവിധ മാധ്യമസ്ഥാപനങ്ങളിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏതാനും വര്‍ഷങ്ങളായി ഇയാള്‍ നിരന്തരം അശ്ലീല കത്തുകള്‍ അയച്ചിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല കത്തയച്ചയാള്‍ അറസ്റ്റില്‍. പാലക്കാട് ഹേമാംബിക നഗറില്‍ രാജഗോപാല്‍(76) ആണ് അറസ്റ്റിലായത്. കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയിലാണ് നടക്കാവ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ ഇയാള്‍ താമസിക്കുന്ന പാലക്കാട്ടെ ലോഡ്ജില്‍ എത്തി പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. കുറ്റം സമ്മതിച്ചതിനെത്തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് ജാമ്യത്തില്‍ വിട്ടു.

വിവിധ മാധ്യമസ്ഥാപനങ്ങളിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏതാനും വര്‍ഷങ്ങളായി ഇയാള്‍ നിരന്തരം അശ്ലീല കത്തുകള്‍ അയച്ചിരുന്നു. എന്നാല്‍ ആരാണ് കത്തയക്കുന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പാലക്കാട് ജില്ലയിലെ വനിത ജുഡിഷ്യല്‍ ഓഫിസര്‍ക്ക് അശ്ലീല കത്തയച്ചുവെന്ന പരാതിയില്‍ ഇയാളെ പാലക്കാട് പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍