ശോഭന/ ഫെയ്സ്ബുക്ക് ചിത്രം 
Kerala

നടി ശോഭനയ്ക്ക് ഒമൈക്രോൺ സ്ഥിരീകരിച്ചു

വളരെയധികം ശ്രദ്ധിച്ചിട്ടും ഒമൈക്രോണ്‍ ബാധിച്ചു. സന്ധിവേദനയും തൊണ്ടവേദനയും വിറയലുമായിരുന്നു ലക്ഷണങ്ങൾ

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: നടി ശോഭനയ്ക്ക് കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ സ്ഥിരീകരിച്ചു. നടി തന്നെയാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. 

വളരെയധികം ശ്രദ്ധിച്ചിട്ടും ഒമൈക്രോണ്‍ ബാധിച്ചു. സന്ധിവേദനയും തൊണ്ടവേദനയും വിറയലുമായിരുന്നു ലക്ഷണങ്ങൾ.  ആദ്യദിവസം മാത്രമാണ് ലക്ഷണങ്ങളുണ്ടായതെന്നും പിന്നീട് കുറഞ്ഞുവെന്നും നടിയും നർത്തകിയുമായ ശോഭന ഫെയ്സ്ബുക്കില്‍ കുറിച്ചു. 

രണ്ടുഡോസ് വാക്‌സിനും സ്വീകരിച്ചിരുന്നു. ഇത് രോഗം ഗുരുതരമാകുന്നത് തടയുമെന്നാണ് വിശ്വസിക്കുന്നത്. എല്ലാവരും കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കണം. ഒമൈക്രോണ്‍ വകഭേദം കോവിഡ് മഹാമാരിയുടെ അവസാനത്തെ രൂപമാകുമെന്ന് പ്രതീക്ഷിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നുവെന്നും ശോഭന പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി