സുരേന്ദ്രൻ 
Kerala

മകളുടെ വിവാഹ ദിവസം അച്ഛന്‍ ജീവനൊടുക്കി; തീ കൊളുത്തി മരിച്ചനിലയില്‍ 

മകളുടെ വിവാഹ ദിവസം അച്ഛന്‍ തീ കൊളുത്തി മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: മകളുടെ വിവാഹ ദിവസം അച്ഛന്‍ തീ കൊളുത്തി മരിച്ചു. ആലപ്പുഴ കഞ്ഞിക്കുഴി നമ്പുകണ്ടത്തില്‍ സുരേന്ദ്രനാണ് (54) മരിച്ചത്. വീടും ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്. 

ഇന്ന് രാവിലെയാണ് സംഭവം. ഇദ്ദേഹത്തിന്റെ മകള്‍ സൂര്യയുടെ വിവാഹം ഇന്ന് ഉച്ചയ്ക്ക് 12 ന് നടക്കാനിരിക്കെയാണ് മരണം. മുഹമ്മയിലാണ് വിവാഹ ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നത്. ഇന്ന് രാവിലെ കഞ്ഞിക്കുഴിയില്‍ അയല്‍വാസികളാണ് സുരേന്ദ്രന്റെ വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ തീയണച്ചെങ്കിലും സുരേന്ദ്രനെ രക്ഷിക്കാനായില്ല.

കുടുംബവുമായി ഏറെ കാലമായി അകന്ന് കഴിയുകയായിരുന്നു സുരേന്ദ്രന്‍. ഭാര്യ നേരത്തേ മരിച്ച് പോയിരുന്നു. രണ്ട് പെണ്‍മക്കളും അമ്മയുടെ ബന്ധുക്കള്‍ക്ക് ഒപ്പമായിരുന്നു താമസിച്ചിരുന്നത്. ഇവരില്‍ മൂത്ത മകളാണ് സൂര്യ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത