Kochi Metro feeder service from Sunday file
Kerala

ഓണം: തൃക്കാക്കര ക്ഷേത്രത്തില്‍ വേഗത്തിലെത്താം, കൊച്ചി മെട്രോ ഫീഡര്‍ സര്‍വീസ് ഞായറാഴ്ച മുതല്‍

ഓണത്തോടനുബന്ധിച്ച് തൃക്കാക്കര ക്ഷേത്രത്തിലേക്ക് കൊച്ചി മെട്രോ ഫീഡര്‍ സര്‍വീസ് ഞായറാഴ്ച മുതല്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊച്ചി: ഓണത്തോടനുബന്ധിച്ച് തൃക്കാക്കര ക്ഷേത്രത്തിലേക്ക് കൊച്ചി മെട്രോ ഫീഡര്‍ സര്‍വീസ് ഞായറാഴ്ച മുതല്‍. ഓഗസ്റ്റ് 23 ഞായറാഴ്ച മുതല്‍ തിരുവോണ ദിനമായ 26 വരെ കുസാറ്റ് മെട്രോ സ്റ്റേഷനില്‍ നിന്നും തൃക്കാക്കര ക്ഷേത്രത്തിലേക്ക് കൊച്ചി മെട്രോ ഇലക്ട്രിക് ഫീഡര്‍ ബസ് സര്‍വീസ് ഉണ്ടായിരിക്കുമെന്ന് കൊച്ചി മെട്രോ അറിയിച്ചു. രാവിലെ 6.30 മുതല്‍ രാത്രി 8 വരെ 30 മിനിറ്റ് ഇടവേളയിലായിരിക്കും സര്‍വീസ് നടത്തുക.

ശനിയാഴ്ച മുതല്‍ കൊച്ചി മെട്രോ അധിക സര്‍വീസ്

ഓണത്തോടനുബന്ധിച്ച് കൊച്ചി മെട്രോ റെയില്‍ ശനിയാഴ്ച മുതല്‍ അധിക ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കും. ഓഗസ്റ്റ് 22, 24, 25 തീയതികളില്‍ ഉച്ചക്കഴിഞ്ഞ് മൂന്ന് മുതല്‍ തിരക്കുള്ള സമയങ്ങളില്‍ 6.45 മിനിറ്റ് ഇടവേളയില്‍ നാലു അധിക സര്‍വീസുകള്‍ നടത്തും. ഓഗസ്റ്റ് 23 ഞായറാഴ്ച രണ്ടു ട്രെയിനുകള്‍ കൂടുതലായി സര്‍വീസ് നടത്തും. ഉച്ചക്കഴിഞ്ഞ് 2.30 മുതല്‍ 7.13 മിനിറ്റ് ഇടവേളയില്‍ എട്ടു അധിക ട്രിപുകളാകും ഞായറാഴ്ച ഉണ്ടാകുക.

Onam: Faster access to Thrikkakara temple, Kochi Metro feeder service from Sunday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധിയുടെ കുത്തിയിരിപ്പ് സമരം വിജയം; എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസ്

ഇന്ത്യക്കെതിരെ ജയിച്ചേ തീരു; രണ്ടാം ടെസ്റ്റിന് 2 നിർണായക മാറ്റവുമായി ശ്രീലങ്ക

'ആശിഷിന് ആ കഥാപാത്രം ചെയ്യാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞു; പക്ഷേ അവൻ എല്ലാവരെയും സർപ്രൈസ് ആക്കി കളഞ്ഞു'

കായ വറുത്തത് ശരിയായില്ലേ? ക്രിസ്പി ആക്കാൻ വഴിയുണ്ട്

'കുട്ടികളുടെ കല്യാണം എന്തായി എന്ന് ചോദിച്ച് അവർ മടുത്തു, മക്കൾ നമ്മുടെ കൂടെ ഇരിക്കുന്നത് ഏറ്റവും സന്തോഷം'; സുചിത്ര മോഹൻലാൽ