മലബാര്‍ ഗോളിന്റെ പരസ്യത്തില്‍ ധന്യാ സോജന്‍/ഫോട്ടോ: ഫെയ്‌സ്ബുക്ക്‌ 
Kerala

ഇന്‍സ്റ്റഗ്രാമില്‍ ഒരൊറ്റ കമന്റ്, ധന്യയെ പിന്നെ കണ്ടത് പരസ്യത്തില്‍

ആ കമന്റിടുമ്പോള്‍ തന്റെ ആഗ്രഹം സാധ്യമാകുമെന്ന് സ്വപ്‌നത്തില്‍ പോലും ധന്യ സോജന്‍ എന്ന 20കാരി ചിന്തിച്ചിരുന്നില്ല

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ആ കമന്റിടുമ്പോള്‍ തന്റെ ആഗ്രഹം സാധ്യമാകുമെന്ന് സ്വപ്‌നത്തില്‍ പോലും ധന്യ സോജന്‍ എന്ന 20കാരി ചിന്തിച്ചില്ല. എന്നാല്‍ എന്താണോ താന്‍ ആഗ്രഹിച്ചത് അത് ധന്യയെ തേടിയെത്തി. ഹൃദയ ധമനികള്‍ ചുരുങ്ങുന്ന അപൂര്‍വ രോഗം ബാധിച്ച ധന്യയും അങ്ങനെ ക്യാമറയ്ക്ക് മുന്‍പിലേക്ക്, മണവാട്ടിയായി...

എനിക്കും ഇതുപോലെ ഫോട്ടോഷൂട്ട് മോഡലായാല്‍ കൊള്ളാമെന്നുണ്ട്. നിങ്ങളുടെ ആഭരണങ്ങളെല്ലാം ധരിച്ച് പരസ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ എനിക്കൊരു അവസരം തരുമോ എന്ന കമന്റാണ് മലബാര്‍ ഗോള്‍ഡിന്റെ ഇന്‍സ്റ്റഗ്രാമില്‍ പരസ്യ വീഡിയോയ്ക്ക് ലഭിച്ചത്. പിന്നാലെ ധന്യയെ തേടി മലബാര്‍ ഗോള്‍ഡിന്റെ വിളിയെത്തി. 

മറ്റ് മോഡലുകള്‍ക്കൊപ്പം ഷൂട്ടിങ്ങില്‍ ധന്യയും. എറണാകുളത്ത് വെച്ചായിരുന്നു ഷൂട്ടിങ്. ധന്യയുടെ യാത്രയെ കുറിച്ച് പറയുന്ന രോഹന്‍ മാത്യു സംവിധാനം ചെയ്ത വീഡിയോ ബോളിവുഡ് താരം കരീന കപൂറും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഇതോടെ ധന്യക്ക് ഇരട്ടി മധുരം. 

10 ലക്ഷത്തോളം പേര്‍ ഇതുവരെ ധന്യയുടെ വീഡിയോ കണ്ടു. 2019ല്‍ പ്ലസ് ടുവിന് ശേഷം കാനഡയിലേക്ക് തുടര്‍ പഠനത്തിനായി പോകുമ്പോള്‍ നൂറ് സ്വപ്‌നങ്ങളായിരുന്നു ധന്യയുടെ മനസില്‍. എന്നാല്‍ മൂന്നാം സെമസ്റ്റര്‍ ആയപ്പോള്‍ ഹൃദയത്തിലെ തകരാര്‍ കണ്ടെത്തി. 

ഹൃദയത്തിന്റെ പമ്പിംഗ് കപ്പാസിറ്റി 20 ശതമാനത്തിലേക്ക് ചുരുങ്ങുന്ന കണ്‍ജസ്റ്റീവ് ഹാര്‍ട്ട് ഡിസോഡര്‍ എന്ന രോഗമാണ് ധന്യക്ക്. ഒന്നര വര്‍ഷത്തെ ചികിത്സയോടെ ആരോഗ്യനിലയില്‍ വലിയ പുരോഗതി കണ്ടെത്താനായി. ഹൃദയത്തിന്റെ പമ്പിംഗ് കപ്പാസിറ്റി 38ലേക്ക് എത്തിയെങ്കിലും 50 ശതമാനത്തിലേക്ക് കൊണ്ടുവരാനാവണം. അതല്ലെങ്കില്‍ ഹൃദയ മാറ്റ ശസ്ത്രക്രിയ വേണ്ടിവരും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്