ആല്‍ബിന്‍ 
Kerala

മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; കാണാതായ സുഹൃത്തിനായി തിരച്ചില്‍

ചോറ്റാനിക്കര എരുവേലി സ്വദേശി ആല്‍ബിന്‍ ഏലിയാസ് ആണ് മരിച്ചത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പിറവത്ത് മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളില്‍ ഒരാള്‍ മുങ്ങിമരിച്ചു. കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ചോറ്റാനിക്കര എരുവേലി സ്വദേശി ആല്‍ബിന്‍ ഏലിയാസ് ആണ് മരിച്ചത്. 23 വയസ്സായിരുന്നു. കാണാതായ മാനന്തവാടി സ്വദേശി അര്‍ജുനായി നാട്ടുകാരും അഗ്‌നിരക്ഷാ സേനയും ചേര്‍ന്നാണു തിരച്ചില്‍ തുടരുന്നത്. ഇന്നു മൂന്നു മണിയോടെയാണു സംഭവം.

പിറവത്തിനടുത്ത് രാമമംഗലം അപ്പാട്ടുകടവില്‍ കുളിക്കാന്‍ എത്തിയതായിരുന്നു ആല്‍ബിനും അര്‍ജുനും മറ്റൊരു സുഹൃത്തായ ഫോര്‍ട്ടു കൊച്ചി സ്വദേശിയും. ആല്‍ബിനും അര്‍ജുനും കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഒഴുക്കില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അഗ്‌നിരക്ഷാസേന കൂടി എത്തി നടത്തിയ തിരച്ചിലില്‍ മുങ്ങിയ സ്ഥലത്തിന് അടുത്തു തന്നെ ആല്‍ബിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മൂവാറ്റുപുഴയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് മൂവരും ബിടെക് കോഴ്‌സ് പഠിച്ചിറങ്ങിയത്. രാമമംഗലത്തുള്ള ആല്‍ബിന്റെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു മൂവരും എന്നാണ് വിവരം. പിന്നാലെയാണ് ദുരന്തത്തില്‍പ്പെടുന്നത്.

One Person Drowns in Muvattupuzha River

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് വിഷു; കണികണ്ടുണർന്ന് മലയാളികൾ, വിഷുക്കണി ദർശനത്തിന്​ ക്ഷേത്രങ്ങളിൽ വൻ തിരക്ക്

ഇനി ധൈര്യമായിരിക്കാം!; വീടുകളുടെയും ഫ്‌ലാറ്റുകളുടെയും സുരക്ഷ 24 മണിക്കൂറും; പുതിയ സംവിധാനം 'റെഡി'

പാലക്കാട് എലിവിഷം ഉള്ളില്‍ചെന്ന് യുവതിയുടെ മരണം; ഭര്‍ത്താവ് അറസ്റ്റില്‍

എട്ടുമണിയോടെ പിന്‍വശത്തു കൂടി വീടിനുള്ളില്‍ കയറി, തക്കം പാര്‍ത്ത് ഒളിച്ചിരുന്നു; 16 കാരിയെ കൊന്നത് വന്‍ ആസൂത്രണത്തോടെയെന്ന് പൊലീസ്

അയ്യനെ കണ്ട് ആയിരങ്ങള്‍, വിഷുക്കണി ദര്‍ശിച്ച് സായൂജ്യം; ശനിയാഴ്ച നടയടക്കും

SCROLL FOR NEXT