Kerala

പ്ലസ് വണ്ണിനും ഓണ്‍ലൈന്‍ ക്ലാസുകള്‍, നവംബര്‍ രണ്ടു മുതല്‍ സംപ്രേഷണം

പ്ലസ് വണ്ണിനും ഓണ്‍ലൈന്‍ ക്ലാസുകള്‍, നവംബര്‍ രണ്ടു മുതല്‍ സംപ്രേഷണം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാത്ത സാഹചര്യത്തില്‍ പ്ലസ് വണ്ണിനും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങും. വിക്ടേഴ്‌സ് ചാനലില്‍ നവംബര്‍ രണ്ടു മുതല്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. രാവിലെ 9.20നും 10.30നും ആണ് പ്ലസ് വണ്‍ ക്ലാസുകള്‍.

പ്ലസ് വണ്‍ പ്രവേശനം കഴിഞ്ഞയാഴ്ച പൂര്‍ത്തിയായിരുന്നു. സപ്ലെമെന്ററി അലോട്ട്‌മെന്റ് വഴിയുള്ള പ്രവേശനവും പൂര്‍ത്തിയായതോടെ ശേഷിക്കുന്ന സീറ്റുകളിലേക്ക് പിന്നീട് പ്രവേശനം നടത്തുമെന്നാണ് അധികൃതര്‍ അറയിച്ചിട്ടുള്ളത്.

രാജ്യത്ത് പല സംസ്ഥാനങ്ങളും സ്‌കൂളുകള്‍ തുറന്നെങ്കിലും കേരളത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമൊന്നും ആയിട്ടില്ല. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ തുറക്കുന്നത് തല്‍ക്കാലം നീട്ടിവയ്ക്കാനാണ് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT