വിഡിയോ സ്ക്രീൻ ഷോട്ട് 
Kerala

Online fraud: പശുവിനെ വിൽക്കാനുണ്ടെന്ന് യുട്യൂബ് പരസ്യം; നമ്പറിൽ ബന്ധപ്പെട്ടു, മട്ടന്നൂർ സ്വദേശിയുടെ ഒരു ലക്ഷം തട്ടി

പരസ്യം നൽകിയത് രാജസ്ഥാനിലുള്ള സംഘം, കണ്ണൂർ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: പശു വിൽപ്പനയുടെ പേരിലും ഓൺലൈൻ തട്ടിപ്പ്. മട്ടന്നൂർ സ്വദേശിയായ കുമ്മാനം സ്വദേശി റഫീഖിന് ഒരു ലക്ഷം രൂപ നഷ്ടമായി. സംഭവത്തിൽ കണ്ണൂർ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.

റഫീഖ് യുട്യൂബിലൂടെയാണ് പശുവിനെ വിൽക്കാനുണ്ടെന്ന പരസ്യം കണ്ടത്. വിഡിയോയിൽ ഉള്ള നമ്പറിൽ ബന്ധപ്പെട്ടു. രാജസ്ഥാനിലെ സംഘമാണ് കച്ചവടത്തിന്റെ മറുവശത്ത്. 10 പശുക്കളും രണ്ട് എരുമയും അടക്കം 5.60 ലക്ഷം രൂപക്ക് കച്ചവടം ഉറപ്പിച്ചു. എല്ലാം വാട്സ്ആപ്പിലൂടെയാണ് നടന്നത്.

ഒരു ലക്ഷം രൂപയാണ് അഡ്വാൻസായി ആവശ്യപ്പെട്ടത്. ബിൽ അയച്ചു തന്നതോടെ റഫീഖ്‌ അഡ്വാൻസ് തുക നൽകി. എന്നാൽ ഏറെ വൈകാതെ ഇത് തട്ടിപ്പാണെന്ന് റഫീഖിന് ബോധ്യമായി. ഇതേ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.

വലിയ സംഘമാണ് ഓൺലൈൻ പശു വിൽപ്പനയുടെ പേരിലുള്ള തട്ടിപ്പിന് പിന്നിലുള്ളത്. പല നമ്പറുകളിൽ നിന്നായാണ് ഇവരെ ആളുകളെ കെണിയിൽ വീഴ്തുന്നതെന്നു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്നു പൊലീസ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?