ഉമ്മന്‍ചാണ്ടി / ഫയല്‍ ചിത്രം 
Kerala

ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു, ആര്‍ക്കും പരിക്കില്ല

സ്ത്രീ ഓടിച്ചിരുന്ന കാർ സ്റ്റീയറിങ് ലോക്കായി എതിർവശത്തേക്ക് എത്തി ഉമ്മൻ ചാണ്ടിയുടെ വണ്ടിയിൽ ഇടിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്


പത്തനംതിട്ട: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. അടൂരിന് സമീപം എം സി റോഡിൽ വടക്കേടത്ത് കാവിൽവെച്ച് ഉമ്മൻചാണ്ടിയുടെ കാറിൽ, എതിരേ വന്ന മറ്റൊരു കാർ ഇടിക്കുകയായിരുന്നു. 

അപകടത്തിൽ ആർക്കും പരിക്കില്ല. ഉമ്മൻ ചാണ്ടി തിരുവനന്തപുരത്ത് നിന്നു കോട്ടയത്തേക്ക് പോകും വഴിയായിരുന്നു അപകടം. സ്ത്രീ ഓടിച്ചിരുന്ന കാർ സ്റ്റീയറിങ് ലോക്കായി എതിർവശത്തേക്ക് എത്തി ഉമ്മൻ ചാണ്ടിയുടെ വണ്ടിയിൽ ഇടിക്കുകയായിരുന്നു.

കാലിന് ചെറിയ വേദനയുണ്ടെങ്കിലും അതുവഴിയെത്തിയ ചെങ്ങന്നൂർ നഗരസഭയുടെ കാറിൽ അദ്ദേഹം കോട്ടയത്തേക്ക് പോയി. അപകടത്തിൽപ്പെട്ട വാഹനങ്ങൾ സ്റ്റേഷനിൽ എത്തിച്ചു. അടൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചീഫ് ജസ്റ്റിസ് രാജിവയ്ക്കണം'; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് കെപിസിസി

റിയാദ് വിമാത്താവളം ശനിയാഴ്ച വരെ അടച്ചിടും

രഞ്ജി ട്രോഫി: കേരളത്തിനെതിരെ ജാർഖണ്ഡിന് മികച്ച സ്കോർ; വിരാട് സിങ്ങിനും ആദിത്യ സിങ്ങിനും സെഞ്ച്വറി

'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക