സ്വാതി, ഹിമ (Operation Kappa) 
Kerala

ഓപ്പറേഷൻ കാപ്പ; കുപ്രസിദ്ധ ഗുണ്ടകളായ സ്വാതി, ഹിമ എന്നിവരെ നാടുകടത്തി

ഈ വർഷം ഇതുവരെയായി 179 ഗുണ്ടകൾക്കെതിരെ നടപടിയെടുത്തു

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ഓപ്പറേഷൻ കാപ്പയുടെ ഭാ​ഗമായി രണ്ട് വനിതാ ​ഗുണ്ടകളെ നാടുകടത്തി. വലപ്പാട് കരയാമുട്ടം സ്വദേശി ചിക്കവയലിൽ വീട്ടിൽ സ്വാതി (28), വലപ്പാട് സ്വദേശി ഈയാനി വീട്ടിൽ ഹിമ (25) എന്നിവരെയാണ് കാപ്പ പ്രകാരം ഒരു വർഷത്തേക്ക് നാടു കടത്തിയത്. ഹിമ, സ്വാതി എന്നിവരെ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കുന്നതിനായി 2025 ജൂൺ 16 മുതൽ കാപ്പ നിയമ പ്രകാരം ആറ് മാസക്കാലത്തേക്ക് കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസിൽ ഒപ്പിടുന്നതിനായി ഉത്തരവിട്ടിരുന്നു.

ഈ ഉത്തരവ് ലംഘിച്ച് മരണ വീട്ടിൽ കയറി ആക്രമണം നടത്തിയ കേസിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് ഇരുവരേയും നാടു കടത്തുന്നത്. ഹിമ, സ്വാതി എന്നിവർ വലപ്പാട് പൊലീസ് സ്റ്റേഷനിൽ ഒരു കവർച്ചക്കേസിലും, വീടുകയറി ആക്രമണം നടത്തിയ രണ്ട് കേസിലും, ഒരു അടിപിടിക്കേസിലും അടക്കം നാല് ക്രിമിനൽ കേസുകളിലെ പ്രതികളാണ്.

ഈ വർഷം മാത്രം ഇതുവരെ തൃശൂർ റൂറൽ ജില്ലയിൽ 179 ഗുണ്ടകൾക്കെതിരെയാണ് കാപ്പ പ്രകാരം നടപടികൾ സ്വീകരിച്ചിട്ടുള്ളത്. ഇതിൽ 57 ഗുണ്ടകളെ ജയിലിലടച്ചു, 122 ഗുണ്ടകളെ നാടുകടത്തുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിച്ചു.

തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി കൃഷ്ണകുമാർ നൽകിയ ശുപാർശയിൽ തൃശൂർ റെയ്ഞ്ച് ഡിഐജി ഹരിശങ്കർ ആണ് കാപ്പ പ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. വലപ്പാട് ഇൻസ്പെക്ടർ അനിൽ കുമാർ കെ, സബ് ഇൻസ്പെക്ടർ ഹരി, സിവിൽ പൊലീസ് ഓഫീസർമാരായ, ആഷിക്, സുബി സെബാസ്റ്റ്യൻ എന്നിവർ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.

Operation Kappa: Swathi (28) of Chikkavayalil, a native of Karayamuttam, Valapadu, and Hima (25) of Eyani, a native of Valapadu, were deported for one year under the Kappa.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കട്ടിത്തൈര് വീട്ടിൽ തയാറാക്കാം

'കരുതലുള്ള ഭരണാധികാരിയുടെ കൃത്യമായ ഇടപെടല്‍, ഇത് ആഘോഷിക്കേണ്ട നേട്ടം'; മുരളി തുമ്മാരുകുടി

ഡിപ്ലോമക്കാർക്ക് റെയിൽവേയിൽ എന്‍ജിനീയർ ആകാം; 2569 ഒഴിവുകൾ,കേരളത്തിലും നിയമനം

'മാര്‍ക്കോ വീണു, ഇനി പ്രണവ് മോഹന്‍ലാലിന്റെ നാളുകള്‍'; ഡീയസ് ഈറെ ആദ്യ ദിവസം നേടിയത് കോടികള്‍

SCROLL FOR NEXT