റിജാസ്  
Kerala

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ചു; മലയാളി മാധ്യമപ്രവര്‍ത്തകന്റെ വീട്ടില്‍ പരിശോധന

നാഗ്പൂരിലെ ഒരു ഹോട്ടലില്‍ നിന്നാണ് ഇയാളെ പിടികൂടുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച മലയാളി യുവാവിന്റെ വീട്ടില്‍ പരിശോധന. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ റിജാസ് എം ഷീബ സിദ്ധിഖിന്റെ കൊച്ചി കലൂര്‍ കീര്‍ത്തി നഗറിലെ വീട്ടിലാണ് പരിശോധന നടത്തുന്നത്. മഹാരാഷ്ട്ര എടിഎസ് ആണ് പരിശോധന നടത്തുന്നത്. ഇയാളെ കഴിഞ്ഞ ദിവസം മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്തിരുന്നു.

നാഗ്പൂരിലെ ഒരു ഹോട്ടലില്‍ നിന്നാണ് ഇയാളെ പിടികൂടുന്നത്. ഇതിന് പിന്നാലെയാണ് മഹാരാഷ്ട്ര എടിഎസും ഐ.ബി ഉദ്യോഗസ്ഥരും സംയുക്തമായി പരിശോധന നടത്തുന്നത്. റിജാസിന്റെ സുഹൃത്ത് ബീഹാര്‍ സ്വദേശി ഇഷയും ഒപ്പം അറസ്റ്റിലായിരുന്നു. ഇയാളെ പിന്നീട് വിട്ടയച്ചു.

ഡെമോക്രാറ്റിക് സ്റ്റുഡന്‍സ് അസോസിയേഷന്‍ (ഡിഎസ്എ) പ്രവര്‍ത്തകനാണ് റിജാസ്. ഈ മാസം 13 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.. കലാപാഹ്വാനം അടക്കമുള്ളവ ചുമത്തിയാണ് എഫ്ഐആര്‍ ചുമത്തിയിരിക്കുന്നത്. ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ ആയുധമെടുത്തുപോരാടാന്‍ ആഹ്വാനം ചെയ്തെന്നും കേസുണ്ട്. കൊച്ചിയില്‍ നടന്ന കശ്മീരി ആകുന്നത് കുറ്റകരമല്ല എന്ന പരിപാടിയില്‍ പങ്കെടുത്തതിന് റിജാസിനെതിരെ ഏതാനും ദിവസം മുന്‍പ് കേസ് എടുത്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും