ചെക്പോസ്റ്റിൽ പരിശോധന നടത്തുന്നു/ ടിവി ദൃശ്യം 
Kerala

ഓപ്പറേഷന്‍ ട്രഷര്‍ ഹണ്ട്: സംസ്ഥാനത്തെ അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ മിന്നല്‍ പരിശോധന; പാറശാലയില്‍ 11,900 രൂപ പിടിച്ചെടുത്തു

ഓണക്കാലത്ത് പരിശോധന കൂടാതെ വാഹനങ്ങള്‍ കടത്തിവിടുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓണക്കാലത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ വ്യാപക മിന്നല്‍ പരിശോധന. ഓപ്പറേഷന്‍ ട്രഷര്‍ ഹണ്ടിന്റെ ഭാഗമായി 9 അതിര്‍ത്തി ചെക്‌പോസ്റ്റിലും മൃഗസംരക്ഷണ വകുപ്പിന്റെ 19 കന്നുകാലി ചെക്‌പോസ്റ്റിലും  മോട്ടോര്‍ വാഹന വകുപ്പിന്റെ 12 ചെക്‌പോസ്റ്റുകളിലുമാണ് പരിശോധന. 

ഓണക്കാലത്ത് യാതൊരു പരിശോധനയും കൂടാതെ, കൈക്കൂലി വാങ്ങിച്ച് വാഹനങ്ങള്‍ കടത്തിവിടുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പാറശാല ആര്‍ടിഒ ചെക്‌പോസ്റ്റില്‍ നിന്നും 11,900 രൂപ പിടിച്ചെടുത്തിട്ടുണ്ട്. 

തൊട്ടടുത്ത കടയിലുള്ള ആളാണ് ഇവിടെ ഏജന്റായി പ്രവര്‍ത്തിച്ചിരുന്നതെന്ന് വിജിലന്‍സ് കണ്ടെത്തി. ഈ കടയില്‍ സൂക്ഷിച്ചിരുന്ന പണമാണ് വിജിലന്‍സ് പിടിച്ചെടുത്തത്. ടയറിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി