നഴ്സിങ്ങില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ- നഴ്സിങ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം ഫയല്‍ ചിത്രം
Kerala

യുകെയില്‍ നഴ്‌സാവാന്‍ അവസരം; റിക്രൂട്ട്‌മെന്റുമായി നോര്‍ക്ക

യുകെ വെയില്‍സില്‍ നഴ്സുമാരുടെ ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യുകെ വെയില്‍സില്‍ നഴ്സുമാരുടെ ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. നഴ്സിങ്ങില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ- നഴ്സിങ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. ആറുമാസത്തെ പ്രവൃത്തിപരിചയവും വേണം.

മെഡിക്കല്‍, സര്‍ജിക്കല്‍, എമര്‍ജന്‍സി, പീഡിയാട്രിക്, ന്യൂറോസര്‍ജറി, റീഹാബിലിറ്റേഷന്‍, പെരിഓപ്പറേറ്റീവ്, അല്ലെങ്കില്‍ ജനറല്‍ നഴ്സിങ് സ്പെഷ്യാലിറ്റികളിലെ പ്രവൃത്തിപരിചയമാണ് പരിഗണിക്കുക.സ്പീക്കിങ്, റീഡിങ്, ലിസണിങ് എന്നിവയില്‍ ഐഇഎല്‍ടിഎസ് സ്‌കോര്‍ ഏഴ് (റൈറ്റിങ്ങില്‍ 6.5) അല്ലെങ്കില്‍ സ്പീക്കിങ്, റീഡിങ്, ലിസണിങ് എന്നിവയില്‍ ഒഇടിബിയും (റൈറ്റിങ്ങില്‍ സി+) ശേഷി ഉണ്ടായിരിക്കണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജൂണ്‍ 6 മുതല്‍ 8 വരെ എറണാകുളം ഹോട്ടല്‍ താജ് വിവാന്തയിലാണ് അഭിമുഖവും തിരഞ്ഞെടുപ്പും. വിശദമായ സിവി, ഐഇഎല്‍ടിഎസ്/ഒഇടി സ്‌കോര്‍ കാര്‍ഡ്, പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം uknhs.norka@kerala.gov.in, rcrtment.norka@kerala.gov.in ല്‍ മെയ് 24 നകം അപേക്ഷിക്കണം. വിശദവിവരങ്ങള്‍ www.norkaroots.org, www.nifl.norkaroots.org എന്നി വെബ്‌സൈറ്റുകളില്‍ ലഭിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐആര്‍ നടപടികള്‍ തടസ്സപ്പെടുത്താന്‍ അനുവദിക്കില്ല; സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്; ബംഗാളില്‍ ഒരാഴ്ച കൂടി നീട്ടി

മലയാളി നഴ്സുമാർക്ക് ജർമനിയിൽ ജോലി, 250 ഒഴിവുകൾ,അപേക്ഷിക്കാൻ ജർമൻ ഭാഷ പ്രാവീണ്യം വേണ്ട; നോർക്ക വഴി ഇപ്പോൾ അപേക്ഷിക്കാം

രാമക്ഷേത്രം ആക്രമിക്കാന്‍ പദ്ധതിയിട്ട കേസ്; അറസ്റ്റിലായ ഐഎസ് ഭീകരന്‍ ജയിലില്‍ കൊല്ലപ്പെട്ടു

എൻസിഇആർടിയിൽ അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ,പ്രൊഫസർ തസ്തികകളിൽ 114 ഒഴിവുകൾ; ഫെബ്രുവരി 20 വരെ അപേക്ഷിക്കാം

കെഎല്‍ രാഹുലിന് സെഞ്ച്വറി; മുംബൈ വീണു, കര്‍ണാടക രഞ്ജി സെമിയില്‍

SCROLL FOR NEXT