ഹെഡ്, സ്റ്റാര്‍ക്ക്, ബോള്‍ട്ട്, ഹെറ്റ്‌മെയര്‍, പതിരന... താരങ്ങളെ കൈവിട്ട് ടീമുകള്‍!

ഒഴിവാക്കിയ താരങ്ങളുടെ പട്ടിക പുറത്തിറക്കി ഐപിഎല്‍ ടീമുകള്‍
IPL 2027
IPL 2027x
Updated on: 
2 min read

ചെന്നൈ: പുതിയ ഐപിഎല്‍ സീസണിന് മുന്നോടിയായി ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ടീമുകള്‍. ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനും ഇതിഹാസ താരവുമായി എംഎസ് ധോനി വിരമിക്കല്‍ പ്രഖ്യാപിച്ചതാണ് താരങ്ങളെ നിലനിര്‍ത്തുന്നതിന്റെ അവസാന ദിനത്തെ ശ്രദ്ധേയമാക്കിയത്. അതേസമയം സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ ഡല്‍ഹിയും 18 കോടിക്ക് ടീമിലെത്തിച്ച മതിഷ പതിരനയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും നിലനിര്‍ത്തിയില്ല. അടുത്ത സീസണില്‍ നിന്ന് പിന്മാറിയ ട്രാവിസ് ഹെഡിനെ ഹൈദരാബാദും പേസര്‍ ട്രന്റ് ബോള്‍ട്ടിനെ മുംബൈയും റിലീസ് ചെയ്തു.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ധോനിയടക്കം 10 താരങ്ങളെ സിഎസ്‌കെ ടീമില്‍ നിന്ന് റിലീസ് ചെയ്തു. 14.2 കോടിക്ക് ടീമിലെത്തിച്ച പ്രശാന്ത് വീറിനെയടക്കം ടീമില്‍ നിലനിര്‍ത്തിയില്ല. ധോനിയെ ടീമിന്റെ മെന്ററായി ചെന്നൈ പ്രഖ്യാപിച്ചിരുന്നു. മാത്യു ഷോര്‍ട്ട്, മാറ്റ് ഹെന്റി, സാക് ഫോക്‌സ് അടക്കമുള്ളവരെ സിഎസ്‌കെ റീലീസ് ചെയ്തു. ഇതോടെ 24.5 കോടി രൂപയാണ് സിഎസ്‌കെയുടെ പേഴ്‌സില്‍ എത്തുന്നത്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

11 താരങ്ങളെയാണ് കെകെആര്‍ റിലീസ് ചെയ്തത്. ആകാശ് ദീപ്, ബ്ലസിങ് മുസരബാനി, മതീഷ പതിരന, മുസ്തഫിസുര്‍ റഹ്മാന്‍, നവ്ദീപ് സെയ്‌നി, രചിന്‍ രവീന്ദ്ര, രാഹുല്‍ ത്രിപാഠി, ഉമ്രാന്‍ മാലിക് അടക്കമുള്ളവരെയാണ് ടീം റിലീസ് ചെയ്തിരിക്കുന്നത്.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ട്രെന്റ് ബോള്‍ട്ട് അടക്കമുള്ളവരെയാണ് ഒഴിവാക്കിയത്. ഹര്‍ദിക് പാണ്ഡ്യയെ പഞ്ചാബ് കിങ്‌സിനു കൈമാറി മുംബൈ പേസര്‍ അര്‍ഷ്ദീപ് സിങിനെ നേരത്തെ സ്വന്തമാക്കിയിരുന്നു. ദീപക് ചഹര്‍, കേശവ് മഹാരാജ്, മായങ്ക് മാര്‍ക്കണ്ഡെ അടക്കമുള്ളവരെയാണ് മുംബൈ കൈവിട്ടത്. ഇതോടെ അവരുടെ പേഴ്‌സിലേക്ക് 28.8 കോടിയെത്തി.

ഗുജറാത്ത് ടൈറ്റന്‍സ്

ഗുജറാത്ത് ഇഷാന്ത് ശര്‍മ, മാര്‍ക് വുഡ്, ഷാരൂഖ് ഖാന്‍, അടക്കമുള്ളവരെയാണ് ടീം ഒഴിവാക്കിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ നിന്നു 4 കോടിയ്ക്ക് പേസര്‍ ഹര്‍ഷല്‍ പട്ടേലിനെ ഗുജറാത്ത് സ്വന്തമാക്കി.

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു

ജേക്കബ് ബേതേല്‍, റിച്ചാര്‍ഡ് ഗ്ലീസന്‍, അടക്കമുള്ളവരെയാണ് ആര്‍സിബി ഒവിവാക്കിയത്. ബേതേലിന്റെ സേവനം ടീമിനു പുതിയ സീസണില്‍ മുഴുവന്‍ കിട്ടില്ലെന്നു വ്യക്തമായതോടെയാണ് ആര്‍സിബി ഇംഗ്ലീഷ് താരത്തെ ഒഴിവാക്കിയത്.

IPL 2027
ഹൗ... പേസോട് പേസ്!!! ശ്രീലങ്ക '98'ന് ഓള്‍ഔട്ട്!

പഞ്ചാബ് കിങ്‌സ്

പഞ്ചാബ് ആറ് താരങ്ങളെയാണ് ഒഴിവാക്കിയത്. ലോക്കി ഫെര്‍ഗൂസന്‍, നേഹല്‍ വധേര അടക്കമുള്ളവരെയാണ് പഞ്ചാബ് കൈവിട്ടത്. ഹര്‍ദിക് പാണ്ഡ്യ പുതിയ സീസണില്‍ പഞ്ചാബിനായി കളത്തിലെത്തും. 10.1 കോടി രൂപയാണ് അവര്‍ക്ക് താരങ്ങളെ ഒഴിവാക്കിയതിലൂടെ കിട്ടുന്നത്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

അവേശ് ഖാന്‍, ആന്റിച് നോര്‍ക്യെ, വാനിന്ദു ഹസരംഗ അടക്കമുള്ളവരെയാണ് എല്‍എസ്ജി ഒഴിവാക്കിയത്. 5 താരങ്ങളെ ടീം കൈവിട്ടു. 16.80 കോടിയാണ് എല്‍എസ്ജി പേഴ്‌സിലെത്തുന്നത്.

ഡല്‍ഹി ക്യാപിറ്റല്‍സ്

മിച്ചല്‍ സ്റ്റാര്‍ക്ക്, നിതീഷ് റാണ, കരുണ്‍ നായര്‍, അഭിഷേക് പോരല്‍, പതും നിസ്സങ്ക, ബെന്‍ ഡക്കറ്റ് അടക്കമുള്ളവരെ ഡല്‍ഹി ഒഴിവാക്കി. ഋഷഭ് പന്ത് പ്രതിഫലം കുറച്ച് എല്‍എസ്ജിയില്‍ നിന്നു തിരിച്ച് ഡല്‍ഹി ടീമില്‍ നേരത്തെ തന്നെ എത്തിയിരുന്നു.

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ വിന്‍ഡീസ് താരം ഷിമ്രോണ്‍ ഹെറ്റ്‌മെയറെ ഒഴിവാക്കിയത് ശ്രദ്ധേയമായി. താരമടക്കം 8 പേരെയാണ് ടീം റിലീസ് ചെയ്തതത്. മലയാളി സ്പിന്നര്‍ വിഘ്‌നേഷ് പുത്തൂരടക്കമുള്ളവരും ഒഴിവാക്കിയ പട്ടികയിലുണ്ട്. ആദം മില്‍നെ, തുഷാര്‍ ദേശ്പാണ്ഡെ എന്നിവരും പുറത്താകും. 11 കോടിയാണ് അവര്‍ക്ക് കിട്ടുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ നിന്നു ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ രാജസ്ഥാന്‍ ടീമിലെത്തിച്ചു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ട്രാവിഡ് ഹെഡ്, ജെറാള്‍ഡ് കോറ്റ്‌സി, കമിന്ദു മെന്‍ഡിസ്, ജയദേവ് ഉനദ്കട്, ദില്‍ഷന്‍ മധുഷങ്ക, ഡേവിഡ് പെയ്ന്‍ അടക്കമുള്ളവരെ എസ്ആര്‍എച് കൈവിട്ടു. ഹെഡ് സീസണില്‍ കളിക്കാനില്ലെന്നു വ്യക്തമാക്കിയിരുന്നു. 21.35 കോടിയാണ് ഹൈദരാബാദിന് പേഴ്‌സിലെത്തുന്നത്.

IPL 2027
'പോര്‍ച്ചുഗല്‍ തോറ്റോ... കണക്കായി പോയി!'
IPL 2027
2026ല്‍ വിക്കറ്റ് ഇല്ല, '2 പര്‍പ്പിള്‍ ക്യാപ്'; 35കാരന്‍ പേസര്‍ ഗുജറാത്തില്‍!
Summary

Big names on the move! Travis Head, Mitchell Starc and Trent Boult among the high-profile players released ahead of the IPL auction

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER