ഹൗ... പേസോട് പേസ്!!! ശ്രീലങ്ക '98'ന് ഓള്‍ഔട്ട്!

രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ലങ്കയുടെ 10 വിക്കറ്റും പാക് പേസര്‍മാര്‍ സ്വന്തമാക്കി
Sri Lanka's Milan Rathnayaka is bowled out by Pakistan's Raza Ullah during the first day of the second test cricket match between Pakistan and Sri Lanka, in Rawalpindi
Pakistan vs Sri Lankaap
Updated on: 
1 min read

റാവല്‍പിണ്ടി: പാകിസ്ഥാന്‍ പേസ് ആക്രമണത്തിനു മുന്നില്‍ തകര്‍ന്ന് തരിപ്പണമായി ശ്രീലങ്ക. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ശ്രീലങ്ക വെറും 98 റണ്‍സില്‍ ഓള്‍ഔട്ട്! പച്ചപ്പ് നിറഞ്ഞ പിച്ചില്‍ ടോസ് നേടി ബൗളിങ് എടുക്കാന്‍ തീരുമാനിച്ച പാക് നായകന്‍ ബാബര്‍ അസമിന്റെ തീരുമാനത്തോട് അങ്ങേയറ്റം നീതിപുലര്‍ത്തി പേസര്‍മാര്‍ പന്തെറിഞ്ഞതോടെയാണ് ലങ്ക വെട്ടിലായത്.

14 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്ത മുഹമ്മദ് അബ്ബാസ്, 8 ഓവറില്‍ 21 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്ത റസാവുല്ല, 5.3 ഓവറില്‍ 24 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്ത അമേര്‍ ജമാല്‍ എന്നിവരുടെ മികവാണ് ശ്രീലങ്കയെ തകര്‍ത്തത്. ശേഷിച്ച ഒരു വിക്കറ്റ് മറ്റൊരു പേസറായ സാഖിബ് ഖാനും നേടി.

Sri Lanka's Milan Rathnayaka is bowled out by Pakistan's Raza Ullah during the first day of the second test cricket match between Pakistan and Sri Lanka, in Rawalpindi
'പോര്‍ച്ചുഗല്‍ തോറ്റോ... കണക്കായി പോയി!'

ലങ്കന്‍ നിരയില്‍ രണ്ടേ രണ്ട് പേര്‍ക്കെ രണ്ടക്കം കടക്കാന്‍ സാധിച്ചുള്ളു. ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസ്, സോനല്‍ ദിനുഷ എന്നിവര്‍ മാത്രമാണ് പിടിച്ചു നിന്നത്. കുശാല്‍ മെന്‍ഡിസാണ് ടോപ് സ്‌കോറര്‍. താരം 32 റണ്‍സെടുത്തു. സോനല്‍ ദിനുഷ 21 റണ്‍സും കണ്ടെത്തി.

ഒരു ഘട്ടത്തില്‍ ശ്രീലങ്ക 36 റണ്‍സിനിടെ 5 വിക്കറ്റ് നഷ്ടപ്പെട്ട് പരുങ്ങിയിരുന്നു. ആറാം വിക്കറ്റില്‍ ഒന്നിച്ച കുശാല്‍, ദിനുഷ എന്നിവര്‍ റാം വിക്കറ്റില്‍ ഒന്നിച്ച് 49 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തില്ലായിരുന്നെങ്കില്‍ ഇതിലും പരിതാപകരമായിരുന്നേനെ ലങ്കന്‍ സ്ഥിതി.

Sri Lanka's Milan Rathnayaka is bowled out by Pakistan's Raza Ullah during the first day of the second test cricket match between Pakistan and Sri Lanka, in Rawalpindi
2026ല്‍ വിക്കറ്റ് ഇല്ല, '2 പര്‍പ്പിള്‍ ക്യാപ്'; 35കാരന്‍ പേസര്‍ ഗുജറാത്തില്‍!
Sri Lanka's Milan Rathnayaka is bowled out by Pakistan's Raza Ullah during the first day of the second test cricket match between Pakistan and Sri Lanka, in Rawalpindi
ധോനി ഐപിഎല്ലില്‍ നിന്ന് വിരമിച്ചു; ഇനി സിഎസ്‌കെയുടെ മെന്റര്‍
Summary

Pakistan's fast bowlers dismissed Sri Lanka for 98 on the opening day of the second and series-deciding Test in Rawalpindi on Tuesday, putting the hosts in a strong position

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER