2026ല്‍ വിക്കറ്റ് ഇല്ല, '2 പര്‍പ്പിള്‍ ക്യാപ്'; 35കാരന്‍ പേസര്‍ ഗുജറാത്തില്‍!

സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ നിന്നു കാഷ് ട്രേഡിലൂടെയാണ് താരത്തെ ഗുജറാത്ത് ടൈറ്റന്‍സ് പാളയത്തിലെത്തിച്ചത്
Harshal Patel
Harshal Patelx
Updated on: 
1 min read

അഹമ്മദാബാദ്: ഫാസ്റ്റ് ബൗളര്‍ ഹര്‍ഷല്‍ പട്ടേലിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ നിന്നു സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്. 2027ലെ ഐപിഎല്‍ പോരാട്ടങ്ങള്‍ക്കായി ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടേയും ഒഴിവാക്കുന്ന താരങ്ങളുടേയും കാര്യത്തില്‍ തീരുമാനത്തിലെത്തേണ്ട അവസാന ദിവസമാണ് ഇന്ന്. കാഷ് ട്രേഡിലൂടെയാണ് ഹര്‍ഷല്‍ പട്ടേലിനെ ഗുജറാത്ത് സ്വന്തമാക്കിയത്. 4 കോടി രൂപയ്ക്കാണ് 35കാരനെ ഗുജറാത്ത് ടീമിലെത്തിച്ചത്.

ഐപിഎല്‍ കരിയറില്‍ ഹര്‍ഷല്‍ കളിക്കുന്ന അഞ്ചാമത്തെ ടീമാണ് ഗുജറാത്ത്. നേരത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിങ്‌സ് ടീമുകളിലും താരം കളിച്ചു. 14 ഐപിഎല്‍ സീസണുകള്‍ കളിച്ച് പരിചയമുള്ള താരം 124 മത്സരങ്ങളില്‍ നിന്നു 151 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 8.92 ആണ് ഇക്കോണമി റേറ്റ്.

Harshal Patel
ധോനി ഐപിഎല്ലില്‍ നിന്ന് വിരമിച്ചു; ഇനി സിഎസ്‌കെയുടെ മെന്റര്‍

രണ്ട് തവണ ഐപിഎല്ലിലെ മികച്ച ബൗളര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയ താരമാണ് ഹര്‍ഷല്‍. ഒന്നില്‍ കൂടുതല്‍ തവണ പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയ നാല് ബൗളര്‍മാരില്‍ ഒരാളുമാണ് ഹര്‍ഷല്‍. ആര്‍സിബിക്കായി കളിക്കുമ്പോള്‍ 2021ലും പഞ്ചാബിനായി കളിക്കുമ്പോള്‍ 2024ലുമാണ് താരം വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയത്.

കഴിഞ്ഞ സീസണില്‍ പക്ഷേ താരത്തിനു നിരാശയായിരുന്നു. 2025ല്‍ എസ്ആര്‍എച് ജേഴ്‌സിയില്‍ 13 മത്സരങ്ങള്‍ കളിച്ച ഹര്‍ഷല്‍ കഴിഞ്ഞ സീസണില്‍ വെറും 5 മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. വിക്കറ്റൊന്നും നേടിയതുമില്ല.

Harshal Patel
ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ്: ഇന്ത്യന്‍ ടീം ദോഹയിലെത്തി, ആദ്യ മത്സരം നേപ്പാളിനെതിരെ
Harshal Patel
29 പന്തില്‍ 82 റണ്‍സ്, വീണ്ടും 'സ്കൈ വെടിക്കെട്ട്'!
Summary

Fast bowler Harshal Patel has moved from Sunrisers Hyderabad (SRH) to Gujarat Titans (GT in an all-cash trade ahead of the Indian Premier League (IPL) 2027 season

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER