ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ്: ഇന്ത്യന്‍ ടീം ദോഹയിലെത്തി, ആദ്യ മത്സരം നേപ്പാളിനെതിരെ

Asia Cup Rising Stars: Indian team arrives in Doha; first match against Nepal
Indian team
Edited By:
Updated on: 
1 min read

ദോഹ: എസിസി ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് നവംബര്‍ 19 മുതല്‍ 29 വരെ ഖത്തറിലെ ദോഹയില്‍ നടക്കും. 50 ഓവര്‍ ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ്. ഇന്ത്യ എയടക്കം എട്ട് ടീമുകളാണ് പങ്കെടുക്കുന്നത്. ആകെ 15 മത്സരങ്ങള്‍ അരങ്ങേറും. പാകിസ്ഥാന്‍ ഷഹീന്‍സാണ് നിലവിലെ ചാംപ്യന്മാര്‍. ടീം

തിലക് വര്‍മയാണ് ഇന്ത്യന്‍ ടീമിന്റെ നായകന്‍. റിങ്കു സിങ് ഉപനായകനാണ്. രജത് പാട്ടിദാര്‍ പിന്മാറിയതിനെ തുടര്‍ന്ന് ആയുഷ് ബദോനിയെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ദോഹയിലെത്തി.

ഇന്ത്യ എയുടെ ആദ്യ മത്സരം നവംബര്‍ 20 നേപ്പാളിനെതിരെയാണ്. നവംബര്‍ 22ന് പാകിസ്ഥാന്‍ എക്കെതിരെ ഇറങ്ങും. നവംബര്‍ 24 യുഎഇക്കെതിരെയുള്ള മത്സരവും അരങ്ങേറും. നവംബര്‍ 26നാണ് ഒന്നാം സെമി ഫൈനല്‍. നവംബര്‍ 27ന് രണ്ടാം സെമി നടക്കും. നവംബര്‍ 29നാണ് ഫൈനല്‍.

ഗ്രൂപ്പ് എ

ബംഗ്ലാദേശ് എ

ശ്രീലങ്ക എ

അഫ്ഗാനിസ്ഥാന്‍ എ

ഹോങ്കോങ്

ഗ്രൂപ്പ് ബി

ഇന്ത്യ എ

പാകിസ്ഥാന്‍ ഷഹീന്‍സ്

നേപ്പാള്‍

യുഎഇ

Asia Cup Rising Stars: Indian team arrives in Doha; first match against Nepal
നെതർലൻഡ്‌സിനെ എതിരില്ലാത്ത അഞ്ചു ​ഗോളുകൾ‌ക്ക് തകർത്ത് ജർമനി; യുവേഫ നേഷൻസ് ലീ​ഗ് ക്വാർട്ടറിൽ കടന്നു
Summary

Asia Cup Rising Stars: Indian team arrives in Doha; first match against Nepal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER