

ബെർലിൻ: യുവേഫ നേഷൻസ് ഫുട്‌ബോളിൽ നെതർലൻഡ്‌സിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്ത് ജർമനി. ജർമനിക്കായി ഫ്‌ളോറിയൻ വിർട്‌സ് ഇരട്ട ഗോളുകൾ നേടി. ഡെറി, നിക്കോ സ്‌ക്‌ളോട്ടർബെക്ക്, ബ്രയാൻ ഗ്രൂഡ എന്നിരാണ് മറ്റു സ്കോറർമാർ.
ഗ്രൂപ്പിൽ ജർമനി, നെതർലൻഡ്‌സ്, ഗ്രീസ് എന്നീ ടീമുകൾക്ക് 11 പോയിന്റ് വീതമാണുണ്ടായിരുന്നത്. എന്നാൽ നേർക്കുനേർ ഏറ്റുമുട്ടിയതിന്റേയും ഗോൾ ശരാശരിയുടേയും അടിസ്ഥാനത്തിൽ ജർമനിയും നെതർലൻഡ്‌സും, ഗ്രൂപ്പിൽ ഒന്നും രണ്ടും സ്ഥാനങ്ങളുമായി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.
യുവേഫ നേഷൻസ് ഫുട്‌ബോളിലെ മറ്റ് മത്സരങ്ങളിൽ സ്വിറ്റ്‌സർലൻഡ് എതിരില്ലാത്ത നാല് ഗോളിന് സ്‌കോട്ട്‌ലൻഡിനെ തോൽപ്പിച്ചു. നോർത്ത് മസീഡോണിയയെ മൂന്നു ഗോളിന് സ്ലൊവേനിയ പരാജയപ്പെടുത്തി. എസ്‌തോണിയ 2-1ന് ബൾഗേറിയയെയും തോൽപ്പിച്ചു. ഗ്രീസ് എതിരില്ലാത്ത ഒരു ഗോളിന് സെർബിയക്കെതിരെ വിജയം നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates