

കൊല്‍ക്കത്ത: തുടരെ രണ്ടാം മത്സരത്തിലും കിടിലന്‍ അര്‍ധ സെഞ്ച്വറിയുമായി നായകന് സൂര്യകുമാര്‍ യാദവ് തിളങ്ങിയപ്പോള്‍ മുംബൈക്ക് സയ്യിദ് മുഷ്താഖ് അലി ട്രോഫി പോരാട്ടത്തില്‍ വീണ്ടും ജയം. തുടരെ രണ്ടാം പോരാട്ടത്തിലും വിജയിച്ച അവര്‍ ഇത്തവണ വീഴ്ത്തിയത് ഗുജറാത്തിനെ. 5 വിക്കറ്റ് വിജയമാണ് മുംബൈ സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 19.2 ഓവറില്‍ 197 റണ്‍സില്‍ ഓള് ഔട്ടായി. മുംബൈ വെറും 15.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് വാരിയാണ് ജയം പിടിച്ചത്.
വെറും 29 പന്തില്‍ 7 സിക്സും 9 ഫോറും സഹിതം സൂര്യകുമാര്‍ യാദവ് 82 റണ്‍സുമായി ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. സര്‍ഫറാസ് ഖാന് 17 പന്തില്‍ 40 റണ്‍സടിച്ചും വിജയത്തില്‍ നിര്‍ണായകമായി.
നേരത്തെ വാലറ്റത്ത് അശുതോഷ് ശര്‍മയും (22 പന്തില്‍ 42), വിശാല്‍ ജയ്സ്വാളും (21 പന്തില്‍ 38) ചേര്‍ന്നാണ് ഗുജറാത്തിനെ 197 റണ്‍സില്‍ എത്തിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ അശുതോഷ് 5 സിക്സുകള്‍ തൂക്കി.
മുംബൈക്കായി ബൗളിങില്‍ ശാര്‍ദുല്‍ ഠാക്കൂര്‍, അഥര്‍വ അന്കോല്കര് എന്നിവര്‍ തിളങ്ങി. ഇരുവരും 3 വീതം വിക്കറ്റുകള്‍ വീഴ്ത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates