

ന്യൂ ചണ്ഡീഗഢ്: ഫോം കിട്ടാതെ ഉഴറിയ കേരള ക്രിക്കറ്റ് ടീം നായകനും ഇന്ത്യന്‍ താരവുമായ സഞ്ജു സാംസണ്‍ മികവിലേക്ക് തിരിച്ചെത്തി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ രണ്ടാം പോരാട്ടത്തില്‍ നാലാമനായി ക്രീസിലെത്തിയ സഞ്ജു വെറും 16 പന്തില്‍ അടിച്ചത് 47 റണ്‍സ്. നിര്‍ഭാഗ്യത്തിനാണ് സഞ്ജുവിന് അര്‍ധ സെഞ്ച്വറി നഷ്ടമായത്.
5 സിക്‌സും 3 ഫോറും സഹിതമാണ് സഞ്ജു 47 റണ്‍സ് അടിച്ചത്. മത്സരത്തില്‍ ടോസ് നേടി കേരളം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ മധ്യപ്രദേശിനോട് കേരളം പരാജയപ്പെട്ടിരുന്നു. ഈ മത്സരത്തില്‍ 4 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്.
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ മികവ് പുലര്‍ത്താന്‍ സാധിക്കാതെയാണ് സഞ്ജു സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിക്കാനിറങ്ങിയത്. ആദ്യ മത്സരത്തില്‍ സഞ്ജു ഓപ്പണറായെങ്കില്‍ രണ്ടാം പോരില്‍ നാലാമനായി ഇറങ്ങിയാണ് മികവിലേക്ക് മടങ്ങിയെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates