6,6,6,6,6,6,6,6,6,6,6,6,6,4,4,4,4,4,4,4,4... 135*! പടിദാറിന്റെ 'അന്യായ അറ്റാക്ക്'!!!

റെക്കോര്‍ഡ് നേട്ടങ്ങളുമായി രജത് പടിദാറിന്റെ കിടിലന്‍ ഇന്നിങ്‌സ്
Rajat Patidar
Rajat Patidarx
Updated on: 
1 min read

ന്യൂ ചണ്ഡീഗഢ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20യില്‍ പുതിയ ചരിത്രം എഴുതി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു നായകനും മധ്യപ്രദേശ് ക്യാപ്റ്റനുമായ രജത് പടിദാര്‍. അസമിനെതിരായ രണ്ടാം പോരാട്ടത്തില്‍ താരം വെറും 48 പന്തില്‍ പുറത്താകാതെ അടിച്ചെടുത്തത് 135 റണ്‍സ്. 13 കൂറ്റന്‍ സിക്‌സുകളും 8 ഫോറും സഹിതമാണ് നായകന്റെ തീപ്പൊരി ബാറ്റിങ്. 25 പന്തിലാണ് പടിദാർ അർധ സെഞ്ച്വറിയിലെത്തിയത്. വെറും 41 പന്തില്‍ പടിദാര്‍ ശതകം തൊട്ടു. നായക മികവില്‍ മധ്യപ്രദേശ് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ അടിച്ചുകൂട്ടിയത് 250 റണ്‍സ്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ചരിത്രത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ മധ്യപ്രദേശ് താരമായി പടിദാര്‍ മാറി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഒറ്റ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പറത്തുന്ന താരമായും രജത് പടിദാര്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി.

Rajat Patidar
0, 23, 0, 7... ആവേറജ് 7.50; 'ഹിറ്റ്' ആകാതെ 'ഹിറ്റ്മാൻ'!

മധ്യപ്രദേശ് 8 ഓവറില്‍ 57 റണ്‍സിനിടെ 3 വിക്കറ്റുകള്‍ നഷ്ടമായി പതറുമ്പോഴാണ് രജത് പടിദാര്‍ ക്രീസിലെത്തുന്നത്. പിന്നീട് മത്സരം മൊത്തത്തില്‍ തന്നെ അതിവേഗം മാറ്റാന്‍ പടിദാറിനു സാധിച്ചു. കടുത്ത ആക്രമണമാണ് എംപി നായകന്‍ അഴിച്ചുവിട്ടത്. കേവലം 5 ഡോട്ട് ബോളുകള്‍ മാത്രമാണ് പടിദാറിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

മത്സരത്തില്‍ മധ്യപ്രദേശ് കൂറ്റന്‍ വിജയവും സ്വന്തമാക്കി. അസമിന്റെ പോരാട്ടം 17.4 ഓവറില്‍ വെറും 119 റണ്‍സില്‍ അവസാനിപ്പിച്ച് എംപി 131 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് സ്വന്തമാക്കിയത്. നേരത്തെ ആദ്യ പോരാട്ടത്തില്‍ മധ്യപ്രദേശ് കേരളത്തെ വീഴ്ത്തിയാണ് തുടങ്ങിയത്. പിന്നാലെ തുടരെ രണ്ടാം പോരാട്ടവും അവര്‍ വിജയിച്ചു.

Rajat Patidar
സച്ചിനൊപ്പം 'ഗല്ലി ക്രിക്കറ്റ്' കളിച്ച് വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും! (വിഡിയോ)
Rajat Patidar
'പാക് താരങ്ങള്‍ തെറിയോട് തെറി; ഫൈനലില്‍ തീർത്തുകൊടുത്തു!'
Summary

Rajat Patidar delivered a stunning batting performance in the Syed Mushtaq Ali Trophy on Monday, smashing an unbeaten 135 off just 48 balls to help Madhya Pradesh post 250/6 against Assam in New Chandigarh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER