സച്ചിനൊപ്പം 'ഗല്ലി ക്രിക്കറ്റ്' കളിച്ച് വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും! (വിഡിയോ)

പരമ്പരാഗത രീതിയില്‍ മണ്‍കുടത്തില്‍ തയ്യാറാക്കിയ ചായയും ആസ്വദിച്ചു
Prince William, Kate Middleton, Sachin Tendulkar
Prince William, Kate Middleton, Sachin Tendulkar
Updated on: 
1 min read

മുംബൈ: ഇതിഹാസ ഇന്ത്യന്‍ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പം ഗല്ലി ക്രിക്കറ്റ് കളിച്ച് വെയ്ല്‍സ് രാജകുമാരന്‍ വില്യം, രാജകുമാരി കെയ്റ്റ് മിഡില്‍ടന്‍ എന്നിവര്‍. മുംബൈയിലെ ബല്ലാര്‍ഡ് എസ്റ്റേറ്റില്‍ വച്ചാണ് വില്യമും കെയ്റ്റും കുട്ടികള്‍ക്കും സച്ചിനുമൊപ്പം അല്‍പ്പനേരം ക്രിക്കറ്റ് കളിച്ചത്.

പരിസ്ഥിതിയുമായി ബന്ധപ്പെട്ട വാര്‍ഷിക അവാര്‍ഡ്ദാന (എര്‍ത്ത്‌ഷോട്ട് പ്രൈസ്) ചടങ്ങിനായാണ് ഇരുവരും ഇന്ത്യയിലെത്തിയത്. ഇന്ത്യയിലേക്ക് വീണ്ടും വരാന്‍ സാധിച്ചതില്‍ രാജ ദമ്പതികള്‍ സന്തോഷം അറിയിച്ച് സമൂഹ മാധ്യമങ്ങളില്‍ കുറിപ്പ് പങ്കിട്ടിരുന്നു.

Prince William, Kate Middleton, Sachin Tendulkar
'പാക് താരങ്ങള്‍ തെറിയോട് തെറി; ഫൈനലില്‍ തീർത്തുകൊടുത്തു!'

അതിനിടെയാണ് ഇരുവരും സച്ചിനൊപ്പം സമയം ചെലവഴിക്കാന്‍ സമയം കണ്ടത്തിയത്. ക്രിക്കറ്റ് കളിച്ച ശേഷം മൂവരും പ്രത്യേകം സജ്ജീകരിച്ച ചായക്കടയില്‍ കയറി പരമ്പരാഗത രീതിയില്‍ മണ്‍കുടത്തില്‍ (കുല്‍ഹദ്) തയ്യാറാക്കുന്ന ചായയും ആസ്വദിച്ചു. ഇതിന്റെ വിഡിയോ കെയ്റ്റ് സമൂഹ മാധ്യമത്തില്‍ പങ്കിട്ടു.

Prince William, Kate Middleton, Sachin Tendulkar
ജയ് ഷാ വീണ്ടും ഐസിസി ചെയര്‍മാന്‍
Prince William, Kate Middleton, Sachin Tendulkar
'ഗംഭീറാണ് ശരി, മത്സരം ജയിക്കാന്‍ 300 റണ്‍സ് വേണ്ട'
Summary

Prince William and Princess Kate Middleton, the Prince and Princess of Wales, met legendary cricketer Sachin Tendulkar at the Ballard Estate in Mumbai

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER