വി ഡി സതീശന്‍ 
Kerala

ന്യൂനപക്ഷങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടും; എഫ്സിആര്‍എ ഭേദഗതി ബില്‍ പിന്‍വലിക്കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എഫ്സിആര്‍എ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പുതിയ ഭേദഗതികള്‍ ന്യൂനപക്ഷ വിഭാഗങ്ങളെ വലിയ രീതിയിലുള്ള അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്നതാണെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന സംഘടനകളെയും അവര്‍ക്ക് കീഴിലുള്ള വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളെയും ഈ നിയമപരിഷ്‌കാരം പ്രതികൂലമായി ബാധിക്കുമെന്നും അതിനാല്‍ സര്‍ക്കാര്‍ ഇക്കാര്യം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലൈസന്‍സ് പുതുക്കുന്നതില്‍ ഭരണപരമായ കാലതാമസം നേരിട്ടാല്‍ പോലും സംഘടനകളുടെ ആസ്തികള്‍ കണ്ടുകെട്ടാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്ന വ്യവസ്ഥയില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. ഇത്തരം നടപടികള്‍ തെറ്റ് ചെയ്യാത്ത സംഘടനകളെപ്പോലും തകര്‍ക്കാന്‍ ഇടയാക്കും. വിദ്യാഭ്യാസ, സാമൂഹിക സേവന രംഗങ്ങളില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ന്യൂനപക്ഷ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഈ ഭേദഗതികള്‍ തടസ്സപ്പെടുത്തുമെന്നും അധിക ബാധ്യതകള്‍ അടിച്ചേല്‍പ്പിക്കുമെന്നും സതീശന്‍ കത്തില്‍ വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാരിന്റെ വിദേശ നിയന്ത്രണ നിയമ(എഫ്സിആര്‍എ) ഭേദഗതി ബില്ല് ന്യൂനപക്ഷ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഈ ഭേദഗതി നീക്കത്തില്‍ നിന്നും പിന്തിരിയണമെന്നും അദ്ദേഹം പറഞ്ഞു.

Opposition leader writes to Prime Minister, says FCRA Amendment Bill will push minorities into insecurity

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊതുജനങ്ങളെ വഴിയിൽ തടയരുത്, അനാവശ്യ സുരക്ഷ വേണ്ട; ഡിജിപിക്ക് കർശന നിർദ്ദേശം നൽകി വി ഡി സതീശൻ

ലീഗിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് കേരളത്തില്‍ വിഭജനം ഉണ്ടാക്കാന്‍; വിദ്വേഷ പ്രചാരണത്തോട് വിട്ടുവീഴ്ചയില്ല: വിഡി സതീശന്‍

കണ്ണുനിറഞ്ഞ് വിതുമ്പി വി ഡി സതീശന്‍, ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിച്ച് സുലേഖ; കാർത്തികേയന്റെ വീട്ടില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പിസിഒഎസ് ഇനി മുതൽ പിഎംഒഎസ്

പ്രധാനമന്ത്രി മോദി യുഎഇയില്‍; അഞ്ച് രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കും

SCROLL FOR NEXT