Fresh Cut plant  Center-Center-Kochi
Kerala

താമരശേരിയിലെ ഫ്രഷ് കട്ട് പ്ലാന്റ് അടച്ചുപൂട്ടാന്‍ ഉത്തരവ്

ഫ്രഷ് കട്ടില്‍ നിന്ന് വന്‍ തോതില്‍ ജനവാസ മേഖലയിലേക്ക് മാലിന്യം ഒഴുകിയെത്തിയതോടെ നാട്ടുകാരില്‍ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായതോടെ സ്ഥാപനത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കോഴിക്കോട്: ഗുരുതരമായ മലിനീകരണമുണ്ടാക്കുന്നുവെന്ന നാട്ടുകാരുടെ നിരന്തരമായ പരാതിയെ തുടര്‍ന്ന് താമരശേരിയിലെ അമ്പായത്തോട് പ്രവര്‍ത്തിക്കുന്ന 'ഫ്രഷ് കട്ട് ഓര്‍ഗാനിക് പ്രൊഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്' അടച്ചുപൂട്ടാന്‍ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിട്ടു. കമ്പനിയുടെ എല്ലാവിധ പ്രവര്‍ത്തനങ്ങളും അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ഫ്രഷ് കട്ടില്‍ നിന്ന് വന്‍ തോതില്‍ ജനവാസ മേഖലയിലേക്ക് മാലിന്യം ഒഴുകിയെത്തിയതോടെ നാട്ടുകാരില്‍ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായതോടെ സ്ഥാപനത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. നിരന്തരം ആവര്‍ത്തിച്ചും പരിഹാരം കാണാത്ത സാഹചര്യത്തിലാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അടച്ചുപൂട്ടുന്ന കര്‍ശന നടപടിയിലേക്ക് കടന്നത്. നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം പിഴ ഈടിക്കായിരുന്നു.

നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള സമരങ്ങളുടെയും വിവിധ ഘട്ടങ്ങളില്‍ ഉണ്ടായ ഇടപെടലുകളുടെയും തുടര്‍ച്ചയായാണു സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ എത്തിയതെന്ന് പികെ ഫിറോസ് എംഎല്‍എ പറഞ്ഞു. കൊടുവള്ളി നിയോജകമണ്ഡലത്തിലെ താമരശ്ശേരി, കട്ടിപ്പാറ, ഓമശ്ശേരി ഗ്രാമ പഞ്ചായത്തുകളെയും തിരുവമ്പാടി നിയോജകമണ്ഡലത്തിലെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിനെയും വര്‍ഷങ്ങളായി ഗുരുതരമായി ബാധിച്ചിരുന്ന വിഷയമാണിത്. വര്‍ഷങ്ങളായി ഒരു ജനത അനുഭവിച്ച ദുരിതത്തിന് അറുതി വരുത്തുന്ന തീരുമാനമാണ് സര്‍ക്കാര്‍ ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനുള്ള സുപ്രധാന നടപടിയായാണ് ഇതിനെ കാണുന്നതെന്നും പികെ ഫിറോസ് എംഎല്‍എ പറഞ്ഞു.

Order Issued to Close Down Fresh Cut Plant in Thamarassery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി പ്ലാസ്റ്റിക് കുപ്പികള്‍ തിരിച്ചെടുക്കില്ല; പരീക്ഷണ പദ്ധതിയില്‍നിന്ന് പിന്മാറി ബെവ്‌കോ

'നാളെ ആല്‍ഫയും ബീറ്റയും ഡെല്‍റ്റയും വരും! ജന്തര്‍മന്തറിലെ പ്രതിഷേധക്കാര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കരുത്'; സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി

ചോറ്റാനിക്കര നാരായണമാരാര്‍ 'വാദ്യകലാരത്‌ന - സുവര്‍ണ്ണമുദ്ര' പുരസ്‌കാരം വാരനാട് ഉണ്ണികൃഷ്ണന് സമ്മാനിച്ചു

മദ്രസകളില്‍ വന്ദേമാതരം ആലപിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല; കൊല്‍ക്കത്ത ഹൈക്കോടതി

'തോന്നിയപോലെ ഡാമുകള്‍ തുറക്കില്ല', യുവജനങ്ങളുടെ ആശങ്കകള്‍ കേള്‍ക്കണം, ജന്തര്‍ മന്തര്‍ സമരത്തില്‍ സുപ്രീം കോടതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍