wayanad landslide, V D Satheesan 
Kerala

പെയ്തത് 225 സെന്റിമീറ്റര്‍ മഴ; മണ്ണ് മാറ്റാന്‍ 20 ന് ഉത്തരവ് ഇറക്കിയിരുന്നു, കരാറുകാര്‍ പാലിച്ചില്ല: മുഖ്യമന്ത്രി

എത്രയും വേഗം മണ്ണു നീക്കാനുള്ള ശ്രമങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: വയനാട് തുരങ്കപാതയ്ക്ക് സമീപം മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. പൊലീസും ഫയര്‍ഫോഴ്‌സും അടക്കം എല്ലാ സംവിധാനങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുവരികയാണ്. ഒരു മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴു പേരെ കാണാതായിട്ടുണ്ടെന്നാണ് പ്രാഥമികി വിവരം. അവിടെ കൂട്ടിയിട്ടിരുന്ന മണ്ണ് നീക്കം ചെയ്യണമെന്ന് നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നതാണ്. ജില്ലാ കലക്ടറും ദുരന്തനിവാരണ അതോറിട്ടി ചെയര്‍മാനും 20-ാം തീയതി തന്നെ ഉത്തരവ് ഇറക്കിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മണ്ണ് അടിയന്തരമായി നീക്കം ചെയ്യണമെന്ന് പൊതുമരാമത്ത് മന്ത്രിയും കോണ്‍ട്രാക്ടര്‍മാരെ അറിയിച്ചിട്ടുള്ളതാണ്. പക്ഷെ കരാറുകാര്‍ ജില്ലാ കലക്ടറുടെയും മന്ത്രിയുടേയും നിര്‍ദേശം പാലിച്ചില്ല. കനത്ത മഴയാണ് അവിടെ പെയ്തത്. 225 സെന്റിമീറ്റര്‍ മഴ പെയ്തുവെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന തരത്തില്‍ മഴയുണ്ട്. ചെളി കലര്‍ന്ന മണ്ണാണ് അവിടെയുള്ളത്. ദുരന്തനിവാരണ അതോറിട്ടി അധികതര്‍ അവിടെ പോയി പരിശോധിച്ച് മണ്ണ് എത്രയും പെട്ടെന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതാണ്.

കരാറുകാര്‍ ആ മണ്ണ് നീക്കം ചെയ്യാതിരുന്നതാണ് അപകടത്തിന് കാരണമായത്. മണ്ണ് കൂട്ടിയിട്ടിരുന്നതാണ് പ്രശ്‌നമായത്. എട്ട് എസ്‌കലേറ്ററുകള്‍ മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി ചെയ്തുകൊണ്ടിരിക്കുകയാണ്. എത്രയും വേഗം മണ്ണു നീക്കാനുള്ള ശ്രമങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. മന്ത്രിമാരായ ടി സിദ്ദിഖിനേയും എപി അനില്‍കുമാറിനേയും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനായി അയച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ്, ചീഫ് സെക്രട്ടറിയുടെ ഓഫീസ്, ദുരന്തനിവാരണ അതോറിട്ടി ഓഫീസ് എന്നിവ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Order to remove soil was issued on the 20th, but contractors failed to comply: Chief Minister VD Satheesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൊഴിലാളികളുമായി എത്തിയ ബസ് ഒലിച്ചുപോയി; പള്ളിയും വീടും മണ്ണിനടിയില്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

'കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നു; രണ്ട് മാസം വീടിന് പുറത്തിറങ്ങിയില്ല, മാനസികമായി തകര്‍ന്നു'; വെളിപ്പെടുത്തി രേവ

'സ്ത്രീകളെ മനുഷ്യരായി പോലും അവർ കരുതുന്നില്ല, ഇതൊന്നും ചെയ്യാതെ പുരുഷൻമാരുടെ സ്വഭാവം മാറില്ല'; അധിക്ഷേപത്തിന് മറുപടിയുമായി ദിവ്യ ഉണ്ണി

പാലക്കാട്ടെ പോക്സോ കേസുകളുടെ വർദ്ധനവ്: ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് സർക്കാർ

തകര്‍ത്ത കാര്‍ നന്നാക്കുമെന്ന വാഗ്ദാനം സിപിഎം പാലിച്ചില്ല; സിഐടിയുക്കാരനായ ഡ്രൈവര്‍ക്ക് സാമ്പത്തിക സഹായവുമായി ഇഡി