ടെലിവിഷൻ ദൃശ്യം 
Kerala

നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് കേസ്; ഓറിയോൺ ഉടമ സജു ശശിധരൻ പിടിയിൽ

പാലാരിവട്ടത്തു നിന്നാണ് ഇയാളെ പൊലീസ് പികൂടിയത്. കേസിൽ ഇന്നു രാവിലെയാണ് സജുവിനെ പൊലീസ് പ്രതി ചേർത്തത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നിഖിൽ തോമസിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ ഓറിയോൺ ഏജൻസി ഉടമ സജു ശശിധരൻ പിടിയിൽ. കേസിലെ മൂന്നാം പ്രതിയായ ഇയാൾ കൊച്ചിയിൽ വച്ചാണ് പിടിയിലായത്. 

പാലാരിവട്ടത്തു നിന്നാണ് ഇയാളെ പൊലീസ് പികൂടിയത്. കേസിൽ ഇന്നു രാവിലെയാണ് സജുവിനെ പൊലീസ് പ്രതി ചേർത്തത്. 

നിഖിൽ തോമസിന് നൽകാനായി വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ രണ്ടാം പ്രതിയായ അബിൻ സി രാജ് ഓറിയോൺ ഏജൻസി വഴിയാണ് സംഘടിപ്പിച്ചത്. സർട്ടിഫിക്കറ്റിനൊപ്പം മാർക്ക് ലിസ്റ്റും മൈ​ഗ്രേഷൻ സർട്ടിഫിക്കറ്റും ടിസിയും ഉൾപ്പെടെയുള്ള ഒരു സർവകലാശാലയിൽ ചേരുന്നതിനുള്ള എല്ലാ സർട്ടിഫിക്കറ്റുകളും വ്യാജമായി നൽകിയിരുന്നു.

രണ്ട് ലക്ഷം രൂപ നിഖിൽ തോമസിൽ നിന്നു വാങ്ങിയാണ് അബിൻ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയത്. ഇതിനായി അബിൻ അമ്മയുടെ ബാങ്ക് അക്കൗണ്ട് വഴി പണം സ്വീകരിക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം