മീത്തല്‍ 
Kerala

പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല, പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകന്‍ മരിച്ച നിലയില്‍

ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ പോക്കര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് കടന്നുകളഞ്ഞ യുവാവിനെ പൊന്തക്കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടിയങ്ങാട് മാര്‍ക്കറ്റിന് സമീപം ഇല്ലത്ത് മീത്തല്‍ ജംഷാലാണ് (26) മരിച്ചത്. വ്യാഴാഴ്ച്ച പകല്‍ മൂന്നോടെ വീട്ടില്‍വച്ചാണ് ജംസല്‍ ബാപ്പ പോക്കറി (60)നെ കത്തി ഉപയോഗിച്ച് ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ പോക്കര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ പോക്കറിന്റെ ഭാര്യ ജമീല നല്‍കിയ പരാതിയില്‍ ജംസലിനെതിരെ പേരാമ്പ്ര പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതിലുള്ള വിരോധത്തിലാണ് കുത്തിപ്പരിക്കേല്‍പ്പിച്ചതെന്ന് ജമീല പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

സംഭവത്തിന് ശേഷം ഒളിവില്‍പോയ ജംഷാലിനെ പൊലീസ് അന്വേഷിച്ച് വരുന്നതിനിടെയാണ് കടിയങ്ങാട്ടെ പൊന്തക്കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതിയെ ഇന്ന് രാവിലെ പത്തോടെയാണ് വീടിനടുത്തുള്ള പൊന്തക്കാട് നിറഞ്ഞ പറമ്പിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം.

Young man who stabbed his father hangs himself at paleri

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാമ്പു കടിയേറ്റാല്‍ 108ല്‍ വിളിക്കുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ ആംബുലന്‍സിലെത്താം; വീണാ ജോര്‍ജ്‌

പേടിഎം പേയ്മെന്റ് ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ

ബാങ്ക് എഫ്ഡിയേക്കാള്‍ മെച്ചം; പോസ്റ്റ് ഓഫീസിലെ നിക്ഷേപങ്ങള്‍ സുരക്ഷിതം, സേവിങ്‌സ് സ്‌കീമുകളറിയാം

മദ്യലഹരിയില്‍ പട്ടാപ്പകല്‍ മോഷ്ടിക്കാന്‍ കയറിയത് എസ്‌ഐയുടെ വീട്ടില്‍; പ്രതികളില്‍ ഒരാള്‍ പിടിയില്‍

'സിസിടിവി ഹാര്‍ഡ് ഡിസ്‌ക് മാറ്റണം'; തലശേരി, കൂത്തുപറമ്പ് സ്ഥാനാര്‍ഥികളെ സ്‌ട്രോങ് റൂമിലേക്ക് വിളിപ്പിച്ച് റിട്ടേണിങ് ഓഫീസര്‍

SCROLL FOR NEXT