ലൈംഗിക പീഡന കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിനെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ടുപേര്‍ അറസ്റ്റില്‍

Rahul mamkootathil
Rahul mamkootathilfile
Updated on
1 min read

തിരുവനന്തപുരം: ലൈംഗിക പീഡന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ടുപേര്‍ അറസ്റ്റില്‍. രാഹുല്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറായ ജോസും, റെക്സ് എന്നയാളുമാണ് അറസ്റ്റിലായത്. ബംഗളൂരില്‍ നിന്നാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തിയിലെ ബാഗല്ലൂരിലെ ഒളിവ് സങ്കേതത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് രാഹുലിനെ എത്തിച്ചത് ഇവരാണെന്ന് പൊലീസ് അറിയിച്ചു. രക്ഷപ്പെടാന്‍ ഉപയോഗിച്ച ഫോര്‍ച്യൂണര്‍ കാറും പൊലീസ് പിടിച്ചെടുത്തു. ഇരുവരെയും ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. രണ്ടുപേരെയും വിശദമായി ചോദ്യം ചെയ്തെങ്കിലും രാഹുല്‍ മാങ്കൂട്ടത്തില്‍ എവിടെയെന്ന കാര്യത്തില്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

Rahul mamkootathil
ട്രെയിനില്‍ നിന്ന് കഞ്ചാവ് പൊതികള്‍ പുറത്തേക്ക് എറിഞ്ഞു; പൊലീസിനെ അറിയിച്ച് നാട്ടുകാര്‍, യുവതി പിടിയില്‍

കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോഴും ഒളിവില്‍ കഴിയുകയാണ്. ആദ്യ കേസില്‍ 15 വരെ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. രാഹുലിനെതിരായ രണ്ടാം കേസിലെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങുകയാണ് പൊലീസ്. ഊരും പേരുമില്ലാത്ത പരാതി രാഷ്ട്രീയപ്രേരിതമെന്നാണ് രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. ഈ കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യേപക്ഷ നാളെ കോടതി പരിഗണിക്കും.

Rahul mamkootathil
കളറാക്കി കലാശക്കൊട്ട്, ആവേശം കൊടുമുടിയില്‍; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാള്‍ 7 ജില്ലകളില്‍ വിധിയെഴുത്ത്
Summary

Rahul mamkootathil rape case : Two people who helped Rahul mamkoottathil escape were arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com