

തിരുവനന്തപുരം: ഒരു മാസം നീണ്ടുനിന്ന പ്രചാരണമാമാങ്കത്തിന് ആവേശ,ആരവങ്ങള്‍ ഉയര്‍ത്തി തെക്കന്‍, മധ്യ കേരളത്തെ കളറാക്കി കലാശക്കൊട്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണം അതിന്റെ ഉച്ചസ്ഥായിയിലേക്ക് കടന്ന് സമാപനം കുറിച്ചു. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍. നാളെ വീടുകള്‍ കയറിയിറങ്ങി അവസാനവട്ടം വോട്ടുകള്‍ ഉറപ്പാക്കുന്നതിന്റെ തിരക്കിലായിരിക്കും സ്ഥാനാര്‍ഥികള്‍. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ മറ്റന്നാളാണ് വിധിയെഴുത്ത്.
അവസാനഘട്ടത്തില്‍ വോട്ടുറപ്പിക്കാനായി മുന്നണികള്‍ ഓട്ടപ്പാച്ചിലിലായിരുന്നു. കലാശക്കൊട്ട് ദിവസം റോഡ് ഷോകളും ബൈക്ക് റാലികളുമൊക്കെയായി മുന്നണികള്‍ നഗര-ഗ്രാമവീഥികളെ സജീവമാക്കി. ഏഴു ജില്ലകളില്‍ കലാശക്കൊട്ട് നടക്കുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് മൂന്ന് മുന്നണികളും.
ഏഴു ജില്ലകളിലെ പരസ്യപ്രചാരണത്തിന്റെ അവസാന ലാപ്പില്‍ രാഷ്ട്രീയാവേശം അതിന്റെ കൊടുമുടിയില്‍ എത്തുന്ന കാഴ്ചയാണ് കണ്ടത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പരസ്യ പ്രചാരണമാണ് അവസാനിച്ചത്. വിവിധയിടങ്ങളില്‍ കലാശക്കൊട്ട് വിജയമാക്കാന്‍ നേതാക്കള്‍ മുന്‍പന്തിയില്‍ തന്നെ അണിനിരന്നിരുന്നു. നേതാക്കളുടെ സാന്നിധ്യം അണികള്‍ക്ക് ആവേശം പകരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
ശേഷിക്കുന്ന ഏഴു ജില്ലകളിലെ വോട്ടെടുപ്പ് 11നാണ്. മറ്റന്നാളാണ് തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലെ പരസ്യപ്രചാരണം അവസാനിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates