പ്രതീകാത്മക ചിത്രം 
Kerala

കുപ്പിവെള്ളത്തിന് രണ്ടുരൂപ അധികം ഈടാക്കി; ചപ്പാത്തി കമ്പനിക്ക് 5,000 രൂപ പിഴ

കുപ്പിവെള്ളത്തിന് രണ്ട് രൂപ അമിത വില ഈടാക്കിയ ചപ്പാത്തി കമ്പനിക്കെതിരെ 5000 രൂപ പിഴയിട്ട് ലീ​ഗൽ മെട്രോളജി വകുപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കുപ്പിവെള്ളത്തിന് രണ്ട് രൂപ അമിത വില ഈടാക്കിയ ചപ്പാത്തി കമ്പനിക്കെതിരെ 5000 രൂപ പിഴയിട്ട് ലീ​ഗൽ മെട്രോളജി വകുപ്പ്.
കരുവാരകുണ്ട് കിഴക്കേത്തലയില്‍ ബസ് സ്റ്റാന്റിന് എതിര്‍വശം പ്രവര്‍ത്തിക്കുന്ന ചപ്പാത്തി കമ്പനിക്കെതിരെയാണ് നടപടി സ്വീകരിച്ചത്. 13 രൂപ വിലയുള്ള ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 15 രൂപ ഈടാക്കിയതായി എടപ്പറ്റ പുളിയക്കോട് സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഏപ്രില്‍ 24ന്  ചപ്പാത്തി കമ്പനിയില്‍ നിന്നും പുളിയക്കോട് സ്വദേശിയായ യുവാവ് ഒരു ലിറ്റര്‍ മിനറല്‍ വാട്ടര്‍ വാങ്ങി. 13 രൂപയേ ഈടാക്കാന്‍ പാടുള്ളൂവെന്ന നിയമം നിലനില്‍ക്കെ 15 രൂപ ഈടാക്കിയെന്നാണ് പരാതി. അമിത വിലയാണന്ന് യുവാവ് കടക്കാരനോട് പരാതി പറഞ്ഞെങ്കിലും 15 രൂപയുടെ ബില്‍ നല്‍കി കടയുടമ പണം വാങ്ങുകയും ചെയ്തു. 

തുടര്‍ന്ന് യുവാവ് ലീഗല്‍ മെട്രോളജി അധികൃതരെ വിവരം അറിയിക്കുകയും, വ്യാഴാഴ്ച്ച ഡെപ്യൂട്ടി കണ്‍ട്രോളര്‍ സുജ എസ് മണി, ഇന്‍സ്പെക്ടിംഗ് അസി. കെ എം മോഹനന്‍ എന്നിവരടങ്ങുന്ന സംഘം കടയില്‍ പരിശോധന നടത്തി തെറ്റ് കണ്ടെത്തുകയുമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

ഡൽഹിയിൽ 30കാരനായ ജ‍ഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

SCROLL FOR NEXT