പ്രതീകാത്മക ചിത്രം  
Kerala

ഓവര്‍ലോഡിങ് ഗുരുതര നിയമലംഘനം; എന്താണ് ഫാക്ടര്‍ ഓഫ് സേഫ്റ്റി?

ഓവര്‍ലോഡിങ് ഒരു പെര്‍മിറ്റ്, ഫിറ്റ്‌നസ്സ്, രജിസ്‌ട്രേഷന്‍ പ്രകാരം തന്നെ ഗുരുതരമായ നിയമലംഘനമാമെന്നും എംവിഡിയുടെ കുറിപ്പ് പറയുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിരത്തുകളിലൂടെ വാഹനങ്ങളില്‍ അമിത ഭാരം കയറ്റിയുള്ള യാത്രയില്‍ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. അതാത് വാഹനങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്ന ഭാരശേഷിക്ക് ശാസ്ത്രീയ കണക്കുണ്ട്. ഓവര്‍ലോഡിങ് ഒരു പെര്‍മിറ്റ്, ഫിറ്റ്‌നസ്സ്, രജിസ്‌ട്രേഷന്‍ പ്രകാരം തന്നെ ഗുരുതരമായ നിയമലംഘനമാമെന്നും എംവിഡിയുടെ കുറിപ്പ് പറയുന്നു. അമിത ഭാരം കയറ്റി വാഹനം ഓടിക്കുന്നത് വാഹനത്തിന്റെ ടയര്‍, ബെയറിംഗുകള്‍ ക്ലച്ച് എഞ്ചിന്‍ തുടങ്ങി വിവധഭാഗങ്ങളുടെ തേയ്മാനം ക്ഷമത സര്‍വ്വീസ് ലൈഫ് തുടങ്ങിയവയെ സാരമായും ബാധിക്കും.

ഒരു വാഹനത്തിന്റെ ഭാരശേഷി നിശ്ചയിച്ചിരിക്കുന്നത്, അതിന് താങ്ങാന്‍ കഴിയുന്ന പരമാവധി ഭാരശേഷിയുടെ ഒരു നിശ്ചിത ശതമാനം മാത്രമാണ്. അത് വാഹനത്തിന്റേയും അതിലെ യാത്രക്കാരുടേയും മറ്റുള്ളവരുടേയും സുരക്ഷ ഉറപ്പുവരുത്തുന്ന ഒന്നാകയാല്‍ അതിനെ ഫാക്ടര്‍ ഓഫ് സേഫ്റ്റി (സുരക്ഷാ പരിധി /പരിമിതി) എന്ന് വിളിക്കുന്നയായും എംവിഡി കുറിച്ചു.

എംവിഡിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

ഏതൊരു വാഹനത്തിനും അതിന്റെ ആക്‌സിലുകളില്‍ അഥവാ ടയറുകളില്‍ താങ്ങാന്‍ കഴിയുന്ന ഭാര ശേഷിയ്ക്ക് ഒരു ശാസ്ത്രീയമായ ഒരു കണക്കുകൂട്ടലുണ്ട്. അതനുസരിച്ചാണ് വാഹനങ്ങള്‍ക്ക് ലൈറ്റ് മീഡിയം ഹെവി എന്നീ തരംതിരിവുകളും ലൈസന്‍സ് CoV (Class of Vehicle) കളും നിശ്ചയിക്കപ്പെട്ടിരിക്കുന്നതും

ഒരു വാഹനത്തിന്റെ ഭാരശേഷി നിശ്ചയിച്ചിരിക്കുന്നത്, അതിന് താങ്ങാന്‍ കഴിയുന്ന പരമാവധി ഭാരശേഷിയുടെ ഒരു നിശ്ചിത ശതമാനം മാത്രമാണ്. അത് വാഹനത്തിന്റേയും അതിലെ യാത്രക്കാരുടേയും മറ്റുള്ളവരുടേയും സുരക്ഷ ഉറപ്പുവരുത്തുന്ന ഒന്നാകയാല്‍ അതിനെ ഫാക്ടര്‍ ഓഫ് സേഫ്റ്റി (Factor of Safety സുരക്ഷാ പരിധി /പരിമിതി) എന്ന് പറയും.

ഒരു വാഹനത്തില്‍ അനുവദനീയമായ പരമാവധി ഭാരം, പാസഞ്ചര്‍ വാഹന പെര്‍മിറ്റില്‍ അല്ലെങ്കില്‍ ആര്‍സി യില്‍ ആളുകളുടെ എണ്ണമായും ചരക്കുവാഹന പെര്‍മിറ്റുകളില്‍ കയറ്റാവുന്ന ചരക്കിന്റെ അളവ് കിലോഗ്രാമിലും രേഖപ്പെടുത്തിയിട്ടുണ്ടാകും

ഓവര്‍ലോഡിങ് ഒരു പെര്‍മിറ്റ്, ഫിറ്റ്‌നസ്സ്, രജിസ്‌ട്രേഷന്‍ പ്രകാരം തന്നെ ഗുരുതരമായ നിയമലംഘനമാണ്. കൂടാതെ വാഹനത്തിന്റെ ടയര്‍, ബെയറിംഗുകള്‍ ക്ലച്ച് എഞ്ചിന്‍ തുടങ്ങി വിവധഭാഗങ്ങളുടെ തേയ്മാനം ക്ഷമത സര്‍വ്വീസ് ലൈഫ് തുടങ്ങിയവയെ സാരമായും ബാധിക്കുന്ന ഒന്നുമാണ്.

വാഹനത്തിന്റെ ഇന്ധനക്ഷമതയേയും റോഡുകളുടെ സര്‍വ്വീസ് ലൈഫിനേയും നേരിട്ട് ബാധിക്കുന്നതുമാണ് ഓവര്‍ലോഡിംഗ്. ഡ്രൈവറുടെ ഡ്രൈവിങ് പ്രയത്‌നവും ക്ഷീണവും നിരവധി ഇരട്ടിയായി വര്‍ദ്ധിതമാക്കുന്നതിനാല്‍ റോഡ് സുരക്ഷയ്ക്കും ഭീഷണി ഉയര്‍ത്തുന്ന പ്രവൃത്തിയാണ് ഓവര്‍ലോഡിങ്.

വാഹന ഉടമകളും ഡ്രൈവര്‍മാരും തങ്ങളുടെ വാഹനങ്ങളില്‍ ഓവര്‍ലോഡിങ് കയറ്റിയുള്ള യാത്രകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക

ഓവര്‍ലോഡിങ് ഓവര്‍ ഓവര്‍ ......

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

SCROLL FOR NEXT