പി സി വിഷ്ണുനാഥ് 
Kerala

പി സി വിഷ്ണുനാഥ് യുഡിഎഫ് സ്ഥാനാർഥി; സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ 

ഭരണമുന്നണി സ്ഥാനാർഥിയായി എം ബി രാജേഷാണ് സ്പീക്കർ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നാളെ ചേരുന്ന സമ്മേളനത്തിൽ പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറെ തെരഞ്ഞെടുക്കും. ഭരണമുന്നണി സ്ഥാനാർഥി എം ബി രാജേഷാണ് സ്പീക്കർ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയായി പി സി വിഷ്ണുനാഥും മത്സരിക്കും. 

ഇന്ന് പ്രോടെം സ്പീക്കർ പി ടി എ റഹീമിന്റെ അധ്യക്ഷതയിലാണ് സഭാ നടപടികൾ നടക്കുന്നത്. എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ് ഇന്ന് സഭയിൽ നടക്കുന്നത്. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ്  സത്യപ്രതിജ്ഞ. 

ജൂൺ നാലിനാണ് പുതിയ സംസ്ഥാന ബജറ്റ് അവതരണം. 14വരെ സഭ ചേരാനാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ വോട്ട് ഓൺ അക്കൗണ്ടും നാല് മാസത്തെ ധനവിനിയോഗ ബില്ലും പാസാക്കി നേരത്തെ സഭ പിരിഞ്ഞേക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം