എം ബി രാജേഷ്, പി ഗീത / ഫയല്‍ ചിത്രം 
Kerala

'ആ പൗരുഷ ധാര്‍ഷ്ട്യം ഒരു ഫ്യൂഡല്‍ പ്രഭുവിന്റേതാണെന്ന് ആരാണ് ഇവരെ തിരിച്ചറിയിക്കുക?',  കുറിപ്പ്

രക്ഷകപുരുഷഭാവത്തോടെ അഭിസംബോധന ചെയ്യുന്നയാള്‍ക്ക്  അഹോ കഷ്ടം എന്തു തരം ജനാധിപത്യ പ്രാതിനിധ്യമാണ് അവകാശപ്പെടാനുള്ളത് !

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട് : തൃത്താലയിലെ സിപിഎം സ്ഥാനാര്‍ത്ഥി എംബി രാജേഷിന്റെ സിനിമാ സ്റ്റൈല്‍ പ്രചാരണ വീഡിയോയയെ വിമര്‍ശിച്ച് സാമൂഹ്യപ്രവര്‍ത്തക പി ഗീത. തൃത്താലയിലെ ഇടതു സ്ഥാനാര്‍ത്ഥിയുടെ ഷൂ എന്‍ട്രി ,കുട ചൂടല്‍ , നടത്തം ഒക്കെ ഒരൊത്ത ആണിനു ചേര്‍ന്നതാക്കി മാറ്റിയിട്ടുണ്ട്. അപ്രതിരോധ്യ നാട്യത്തിലൂടെ നടപ്പിലൂടെ സ്ഥാപിച്ചെടുക്കുന്ന ആ പൗരുഷ ധാര്‍ഷ്ട്യം ഒരു ഫ്യൂഡല്‍ പ്രഭുവിന്റേതാണെന്ന് ആരാണ് ഇവരെ തിരിച്ചറിയിക്കുക? ഗീത ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. 

രക്ഷകപുരുഷഭാവത്തോടെ നാടിനെയും നാട്ടാരെയും അഭിസംബോധന ചെയ്യുന്നയാള്‍ക്ക്  അഹോ കഷ്ടം എന്തു തരം ജനാധിപത്യ പ്രാതിനിധ്യമാണ് അവകാശപ്പെടാനുള്ളത് !. ഗീത ചോദിക്കുന്നു. കാലാ എന്ന രജനീകാന്ത് സിനിമയിലെ ബാക്ക് ഗ്രൗണ്ട് സ്‌കോറിനൊപ്പം സിനിമാ സ്‌റ്റൈലില്‍ സ്ലോ മോഷനില്‍ എം ബി രാജേഷ് പുറത്തിറങ്ങുന്ന വീഡീയോ പാര്‍ട്ടി പ്രവര്‍ത്തകരും എം ബി രാജേഷും ഉള്‍പ്പെടെ പങ്കുവെച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം