പി ജയരാജൻ പ്രസം​ഗിക്കുന്നു/ ടിവി ദൃശ്യം 
Kerala

'ഇഡിക്ക് നിര്‍ദേശം നല്‍കുന്നത് ഒരു നടന്‍; തൃശൂര്‍ എടുക്കാന്‍ പോയിട്ട് പരാജയപ്പെട്ടായളാണല്ലോ ഇനി കണ്ണൂര്‍ എടുക്കാന്‍ വരുന്നത്'

ഇനി ഇഡി കണ്ണൂരിലേക്ക് വരുന്നു. ഇന്ന ബാങ്കിലേക്ക് പോകും എന്നാണ് പറയുന്നത്. ഇയാള്‍ ഇഡിയുടെ മേലെയുള്ള ഉദ്യോഗസ്ഥനാണോ?. അദ്ദേഹത്തിന്റെ നാട്യം സര്‍ക്കാര്‍ വിരുദ്ധ വികാരം ഉണ്ടാക്കി  നേട്ടം ഉണ്ടാക്കുകയാണ്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇഡി ഇപ്പോള്‍ കേരളത്തില്‍ നടത്തുന്നത് രാഷ്ട്രീയ നാടകമെന്ന് സിപിഎം നേതാവ് പി ജയരാജന്‍. സഹകരണബാങ്കുകളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തെ തകര്‍ക്കുക അതാണ് അവരുടെ അജണ്ട. ഇഡിക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നത് ഒരു നടനാണെന്നും അദ്ദേഹത്തിന്റെ നാട്യങ്ങള്‍ അനുസരിച്ചാണ് മുന്നോട്ടുപോകുന്നതെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'തൃശൂര്‍ എടുക്കാന്‍ പോയിട്ട് പരാജയപ്പെട്ടായളാണല്ലോ ഇനി കണ്ണൂര്‍ എടുക്കാന്‍ വരുന്നത്. കരുവന്നൂര്‍ ബാങ്കിലെ ക്രമക്കേട് കണ്ടെത്തിയത് ഇഡിയാണോ?. ബാങ്കിലെ ക്രമക്കേട് കണ്ടെത്തി ബിനാമി ലോണ്‍ സംബന്ധിച്ച് കൃത്യമായ നിലപാടുകള്‍ സ്വീകരിച്ച് നടപടി  ക്രമങ്ങളുമായി മുന്നോട്ടുപോകുന്നത് കേരളത്തിലെ സഹകരണവകുപ്പും തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരുമാണ്.  ഇഡി ഇപ്പോള്‍ കേരളത്തില്‍ നടത്തുന്നത് രാഷ്ട്രീയ നാടകമാണ്. സഹകരണബാങ്കുകളില്‍  ജനങ്ങള്‍ക്കുള്ള വിശ്വാസത്തെ തകര്‍ക്കുക അതാണ് അവരുടെ അജണ്ട. തൃശൂരില്‍ അഭിനയിക്കുന്ന ഒരു വ്യക്തി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ആ നടനിപ്പോ ഇഡിക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നു. ഇനി ഇഡി കണ്ണൂരിലേക്ക് വരുന്നു. ഇന്ന ബാങ്കിലേക്ക് പോകും എന്നാണ് പറയുന്നത്. ഇയാള്‍ ഇഡിയുടെ മേലെയുള്ള ഉദ്യോഗസ്ഥനാണോ?. അദ്ദേഹത്തിന്റെ നാട്യം സര്‍ക്കാര്‍ വിരുദ്ധ വികാരം ഉണ്ടാക്കി  നേട്ടം ഉണ്ടാക്കുകയാണ്. അത് ജനം തിരിച്ചറിഞ്ഞിട്ടുണ്ട്'  ജയരാജന്‍ പറഞ്ഞു

'ഇഡിക്ക് നിയമപരമായിട്ടുള്ള അധികാരമെന്താണെന്ന് പ്രേക്ഷകരെ അറിയിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്. കള്ളപ്പണം കണ്ടെത്തുക, കള്ളപ്പണം കണ്ടകെട്ടുക അതാണ് ഇഡി ചെയ്യുന്നത്. കള്ളപ്പണവേട്ടയുടെ പേര് പറഞ്ഞിട്ട് കേരളത്തിലെ സഹകരണ സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തിയിട്ടുള്ള പതിനായിരിക്കണക്കിന് ചെറുകിട നിക്ഷേപന്‍മാര്‍ക്ക സഹകരണപ്രസ്ഥാനത്തിലുള്ള വിശ്വാസം തകര്‍ക്കാനുള്ള അജണ്ടയാണ് നടപ്പാക്കുന്നത്. അതിനൊപ്പമാണ് വലതുപക്ഷ മാധ്യമങ്ങള്‍, മുഖ്യമന്ത്രി നിക്ഷേപകര്‍ക്ക് കൃത്യമായ ഉറപ്പ് നല്‍കിയിട്ടുണ്ട്. സഹകരണബാങ്കില്‍ നിക്ഷേപിച്ചവര്‍ക്ക് ചില്ലിക്കാശുപോലും പോകില്ലെന്ന്. നോട്ടുനിരോധിച്ചപ്പോഴും സിപിഎം നേതാക്കളുടെ കള്ളപ്പണം നിക്ഷേപിച്ചത് സഹകരണ ബാങ്കിലാണെന്ന് വലിയ പ്രചാരണം നടത്തിയിരുന്നു'

'കരുവന്നൂര്‍ ബാങ്കിലടക്കം തട്ടിപ്പിനിരയാവര്‍ക്ക് നിക്ഷേപം തിരിച്ചുകൊടുക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.മുസ്ലിം ലീഗിന്റെ മുന്‍ എംഎല്‍എയാണ് കാസര്‍ഗോഡ് ഫാഷന്‍ ജ്വല്ലറി തട്ടിപ്പ് നടത്തിയത്. ബഡ്സ് നിയമപ്രകാരം കേസെടുത്തിട്ടുമുണ്ട്. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് നടന്നു. ഇവിടെയെല്ലാം നിക്ഷേപകര്‍ക്ക് പണം തിരിച്ചുകൊടുക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്' പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

സൈബർ ഫോറൻസിക്‌സ് ആൻഡ് സെക്യൂരിറ്റി,പി ജി ഡി സി എ തുടങ്ങിയ കോഴ്സുകൾക്ക് ഐ എച്ച് ആർ ഡിയിൽ ഇപ്പോൾ അപേക്ഷിക്കാം

'2026 മാര്‍ച്ച് 27'ന് മെസിയും ലമീന്‍ യമാലും നേര്‍ക്കുനേര്‍!

'കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്'; ആരാണ് ജസ്റ്റിസ് സൗമെന്‍ സെന്‍?

തിരുവനന്തപുരം നഗരസഭയുടെ 200 കോടി ട്രഷറിയിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ നീക്കം; എതിര്‍പ്പുമായി ബിജെപി

SCROLL FOR NEXT