പി ജയരാജന്‍ ഫയല്‍
Kerala

പിജെ ആര്‍മി പൊളിഞ്ഞതോടെ റെഡ് ആര്‍മി; ഒരു ബന്ധവുമില്ലെന്ന് പി ജയരാജന്‍

പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനിടയില്‍ തെറ്റിദ്ധാരണകള്‍ പടര്‍ത്താന്‍ പല സംഭവങ്ങളും നടക്കുന്നുണ്ട്.

Author : Sujith

പാലക്കാട്: റെഡ് ആര്‍മിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സിപിഎം നേതാവ് പി ജയരാജന്‍. തനിക്ക് പാര്‍ട്ടിയുടെ നവമാധ്യമങ്ങളുമായി മാത്രമാണ് ബന്ധം. പിജെ ആര്‍മിയുമായി തനിക്ക് യാതൊരു ഇടപെടലുമില്ലെന്ന് നേരത്തെ തന്നെ തെളിഞ്ഞതാണല്ലോയെന്നും പി ജയരാജന്‍ പറഞ്ഞു.

'എനിക്ക് റെഡ് ആര്‍മിയുമായിട്ട് യാതൊരു ബന്ധവുമില്ല. എനിക്ക് പാര്‍ട്ടിയുടെ സാമൂഹിക മാധ്യമങ്ങളുമായി അല്ലാതെ മറ്റ് സാമൂഹിക മാധ്യമങ്ങളുമായി യാതൊരു ബന്ധവുമില്ല. അല്ലാത്ത തരത്തില്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. പിജെ ആര്‍മിയും ഞാനും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് കണ്ടതോടെ പുതിയ പ്രചരണം ആരംഭിച്ചിരിക്കുകയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനിടയില്‍ തെറ്റിദ്ധാരണകള്‍ പടര്‍ത്താന്‍ പല സംഭവങ്ങളും നടക്കുന്നുണ്ട്. പൊലീസ് സേനയെ സംബന്ധിച്ച് പരാതികള്‍ വന്നപ്പോള്‍ മുഖ്യമന്ത്രി തന്നെ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്്. പാര്‍ട്ടി നിലപാട് സംസ്ഥാന സെക്രട്ടറിയും പറഞ്ഞിട്ടുണ്ട്. സര്‍ക്കാരില്‍ സമാന്തര അധികാര സംവിധാനമുണ്ടെന്ന് കരുതുന്നില്ല' - ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT