പി കെ ശ്രീമതി മാധ്യമങ്ങളോട് സ്ക്രീൻഷോട്ട്
Kerala

തെറ്റുകാരനാണോ എന്ന് അറിയുന്നത് അദ്ദേഹത്തിന് മാത്രം, എംഎല്‍എ സ്ഥാനം രാജിവെയ്ക്കണോയെന്ന് തീരുമാനിക്കേണ്ടത് മുകേഷ് തന്നെ; പി കെ ശ്രീമതി

ബലാത്സംഗക്കേസില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത നടനും എംഎല്‍എയുമായ മുകേഷിനെ പിന്തുണയ്ക്കാതെ സിപിഎം നേതാവ് പി കെ ശ്രീമതി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത നടനും എംഎല്‍എയുമായ മുകേഷിനെ പിന്തുണയ്ക്കാതെ സിപിഎം നേതാവ് പി കെ ശ്രീമതി. എംഎല്‍എ സ്ഥാനം രാജിവെയ്ക്കണോയെന്ന് തീരുമാനിക്കേണ്ടത് മുകേഷ് തന്നെയാണ്. ധാര്‍മികതയുടെയും ഔചിത്യത്തിന്റെയും അടിസ്ഥാനത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കണോയെന്ന് തീരുമാനിക്കേണ്ടത് അവനവന്‍ തന്നെയാണെന്നും ശ്രീമതി ഓര്‍മ്മിപ്പിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു പി കെ ശ്രീമതി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ഇങ്ങനെ വരുന്ന സന്ദര്‍ഭങ്ങളില്‍ ഔചിത്യപൂര്‍വ്വം, അവനവന്റെ ധാര്‍മിക ബോധം വച്ച് തീരുമാനമെടുക്കാന്‍ കഴിയേണ്ടത് അവനവന് തന്നെയാണ്. അതാണ് അതിന്റെ ഭംഗി. കോടതിയുടെ തീരുമാനം വരുന്നത് വരെ കുറ്റാരോപിതന്‍ മാത്രമാണ്. കുറ്റാരോപിതന്‍ ആയിട്ടുള്ള ആള്‍ക്ക്് ഇത്തരം സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തിന് മാത്രമേ അറിയൂ, താന്‍ തെറ്റുകാരനാണോ എന്നത്. അത്തരം സന്ദര്‍ഭത്തില്‍ പ്രത്യേകിച്ച് സമൂഹം ആകെ ചര്‍ച്ച ചെയ്യുന്ന വിഷയത്തില്‍ തീരുമാനം അദ്ദേഹത്തിന് വിട്ടുകൊടുക്കുകയാണ്'- പി കെ ശ്രീമതി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam May 2| ആരോഗ്യം മെച്ചപ്പെടും, സാമ്പത്തിക നില ഭദ്രമാണ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

SCROLL FOR NEXT