പി വി ശ്രീനിജിൻ, ഫെയ്സ്ബുക്ക് 
Kerala

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കുന്നത്തുനാട്ടില്‍ ഭൂരിപക്ഷം പ്രവചിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി വി ശ്രീനിജിന്‍. മണ്ഡലത്തില്‍ വിജയം ഉറപ്പാണെന്നും 554 വോട്ടിന് മുകളില്‍ ഭൂരിപക്ഷത്തിന് ജയിക്കുമെന്നും ശ്രീനിജിന്‍ ഫെയ്ബുക്കില്‍ കുറിച്ചു.

കുന്നത്തുനാട്ടില്‍ യുഡിഎഫിന്റെ വി പി സജീന്ദ്രനായിരുന്നു ശ്രീനിജിന്റെ പ്രധാന എതിരാളി. തിങ്കളാഴ്ച ഫലം വരാനിരിക്കെയാണ് കുറഞ്ഞ ഭൂരിപക്ഷത്തിലാണെങ്കിലും താന്‍ ജയിക്കുമെന്ന് ശ്രീനിജന്‍ പറഞ്ഞത്.

തനിക്ക് വ്യക്തിപരമായി ലഭിച്ച വോട്ടുകള്‍ കൊണ്ടും മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടും കൂടാതെ, വിളിച്ചാല്‍ വിളിപ്പുറത്തുള്ള എംഎല്‍എ എന്ന നിലയിലും കുന്നത്തുനാട് തന്നെ വിജയിപ്പിക്കും എന്ന വിശ്വാസമാണ് ശ്രീനിജിന്‍ പങ്കുവെയ്ക്കുന്നത്.

കുന്നത്തുനാട് യുഡിഎഫിന് മുന്‍തൂക്കം ഉള്ള മണ്ഡലമാണ്. അതുവെച്ചാണ് പിന്നില്‍ പോകുമെന്ന പാര്‍ട്ടി കണക്കുകള്‍. ട്വന്റി-20യുടെ വോട്ടുകള്‍ നേടുമെന്നത് യുഡിഎഫിന്റെ കണക്കുകൂട്ടല്‍ മാത്രമാണെന്നും പി വി ശ്രീനിജിന്‍ പ്രതികരിച്ചു.

p v srinijin says he will win in kunnathunadu

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT