പദ്മജ,സന്ദീപ് വാര്യര്‍. 
Kerala

'വെല്‍ഡണ്‍ മൈ ബോയ്'; സന്ദീപ് വാര്യരെ ട്രോളി പദ്മജയുടെ പോസ്റ്റ്, ഏഴയലത്ത് അടുപ്പിച്ചില്ലെന്ന് മറുപടി

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തി വെളിെപ്പടുത്തിയതില്‍ സന്ദീപ് വാര്യറടക്കം അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യറുടെ ചിത്രം പങ്കുവെച്ച് പദ്മജ വേണുഗോപാലിന്റെ ട്രോള്‍. 'Well done my boy ,Mission accomplished' എന്ന കുറിപ്പോടെയാണ് പോസ്റ്റ്. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ പദ്മജയുടെ പോസ്റ്റിനെ പിന്തുണച്ച് നിരവധി കമന്റുകളും വന്നിട്ടുണ്ട്. മിഷന്‍ അവസാനിച്ചിട്ടില്ലെന്നും, തുടരുകയാണെന്നും 'ചെയര്‍ വാരിയര്‍' എന്നിങ്ങനെയാണ് കമന്റുകള്‍.

ശത്രുവിനെ വീഴ്ത്താന്‍ ഉപയോഗിക്കുന്ന തന്ത്രമെന്ന തരത്തില്‍ സന്ദീപ് വാര്യറെ 'ട്രോജന്‍ ഹോഴ്‌സ്' എന്ന തരത്തിലും പരിഹസിച്ച് ട്രോള്‍ കമന്റുകള്‍ നിറയുന്നുണ്ട്. എന്നാല്‍ തന്റെ ചിത്രം പങ്കുവെച്ച് പോസ്റ്റിട്ട പദ്മജയ്‌ക്കെതിരെ സന്ദീപ് വാര്യരും രംഗത്തെത്തി. ' ചേച്ചിയുടെ മിഷന്‍ ഇത് വരെ പൂര്‍ത്തിയായില്ല. ബിജെപിയുടെ ഏഴയലത്ത് പോലും അടുപ്പിച്ചിട്ടില്ല പാവത്തിനെ..' എന്നാണ് പദ്മജയുടെ തന്നെ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടുള്ള സന്ദീപിന്റെ മറുപടി.

ഏല്‍പ്പിച്ച ചുമതല സന്ദീപ് വാര്യര്‍ നന്നായി ചെയ്തുവെന്നും കോണ്‍ഗ്രസിനും ലീഗിനും സംശയത്തിന് ഇട നല്‍കിയില്ലെന്നുമാണ് ചില കമന്റുകള്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തി വെളിെപ്പടുത്തിയതില്‍ സന്ദീപ് വാര്യറടക്കം അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Padmaja's post trolls Sandeep Warrier

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇപ്പോള്‍ ഇവര്‍ക്കു ശ്രീധരനെ പിടിക്കുന്നില്ല'; അതിവേഗ റെയില്‍ പദ്ധതിയോട് എതിര്‍പ്പില്ലെന്ന് വിഡി സതീശന്‍

ലോട്ടറി കടകള്‍ കുത്തിത്തുറന്ന് മോഷണം; സമ്മാനം അടിച്ചതിന് പിന്നാലെ പ്രതി പിടിയില്‍

'വൈറ്റ് കോളര്‍' ഭീകര സംഘം നാല് വര്‍ഷമായി സജീവം, ചെങ്കോട്ട സ്ഫോടനത്തിനുശേഷം കോഫി ഷോപ്പ് ശൃംഖല ലക്ഷ്യമിട്ടു

'അപ്പ എന്താ കുമ്പിടിയോ? ആവശ്യമുള്ളതിലും ഇല്ലാത്തതിലും പേര് വലച്ചിടുന്നു'; എസ്ഐടി ചോദ്യം ചെയ്ത വാര്‍ത്തയോട് കാളിദാസ്

'എന്റെ രാഷ്ട്രീയത്തിന് പകരം സിനിമയെ ലക്ഷ്യം വയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു; മാനസികമായി നേരത്തെ തയ്യാറെടുത്തു'

SCROLL FOR NEXT