അപകടസ്ഥലത്ത് പ്രതിഷേധിച്ച് നാട്ടുകാര്‍ സ്ക്രീന്‍ഷോട്ട്
Kerala

ലോറി മറിഞ്ഞത് തൊട്ടപ്പുറത്ത്, കുഴിയില്‍ വീണതിനാല്‍ അത്ഭുതകരമായി രക്ഷപ്പെട്ടു; അജ്‌നയുടെ കൈയില്‍ കുടയും റൈറ്റിങ് ബോര്‍ഡും പിന്നെ കുറെ ഓര്‍മകളും

കണ്‍മുന്നില്‍ വച്ച് അപകടം കൂട്ടുകാരികളുടെ ജീവന്‍ കവര്‍ന്നെടുക്കുന്ന കാഴ്ചയുടെ ഞെട്ടല്‍ വിട്ടുമാറാതെ വിറങ്ങലിച്ച് നില്‍ക്കുകയാണ് അജ്‌ന

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കണ്‍മുന്നില്‍ വച്ച് അപകടം കൂട്ടുകാരികളുടെ ജീവന്‍ കവര്‍ന്നെടുക്കുന്ന കാഴ്ചയുടെ ഞെട്ടല്‍ വിട്ടുമാറാതെ വിറങ്ങലിച്ച് നില്‍ക്കുകയാണ് അജ്‌ന. അപകടത്തില്‍ ദൂരേക്കു വീണതിനാലാണ് അജ്‌ന രക്ഷപ്പെട്ടത്. ലോറി മറിഞ്ഞത് തന്റെ തൊട്ടപ്പുറത്താണെങ്കിലും കുഴിയില്‍ വീണതിനാല്‍ രക്ഷപ്പെട്ട് അജ്‌ന മാധ്യമങ്ങളോട് പറഞ്ഞു.

കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നു പരീക്ഷ കഴിഞ്ഞു വീട്ടിലേക്കു പുറപ്പെട്ടതായിരുന്നു അവര്‍ 5 പേരും. അപകടത്തില്‍ നിദ ഫാത്തിമ, റിദ ഫാത്തിമ, ഇര്‍ഫാന ഷെറിന്‍, എഎസ് ആയിഷ എന്നിവര്‍ മരിച്ചപ്പോള്‍ കൂട്ടുകാരി അജ്‌ന മാത്രമാണു രക്ഷപ്പെട്ടത്. ആയിഷ 8 ഇ ഡിവിഷനിലും മറ്റു 4 പേര്‍ ഡി ഡിവിഷനിലുമായിരുന്നു. ദിവസവും ഒരുമിച്ചാണു പോയിവന്നിരുന്നത്. ഇര്‍ഫാനയെ ഡെന്റല്‍ ഡോക്ടറെ കാണിക്കാന്‍ ഉമ്മ ഫാരിസ പനയമ്പാടത്തു കാത്തുനില്‍ക്കുമെന്നു പറഞ്ഞിരുന്നു. ഇര്‍ഫാന ഉമ്മയെ കണ്ട നിമിഷത്തിലാണു ലോറി വന്നിടിച്ചതെന്നും അജ്‌ന പറഞ്ഞു.

അജ്‌ന ദൂരേക്കു വീണതിനാല്‍ രക്ഷപ്പെട്ടു. സിമന്റ് ലോറി പൊടിപറത്തി മറിഞ്ഞുകിടക്കുന്നതാണു കണ്ടത്. നാട്ടുകാര്‍ ഓടിക്കൂടുമ്പോള്‍ അജ്‌ന വിറച്ചുനില്‍ക്കുകയായിരുന്നു. വൈകിട്ട് വീട്ടില്‍ എത്തിയിട്ടും അപകടമോര്‍ത്തു കരയുകയായിരുന്നു അവള്‍.

പരീക്ഷയുടെ ആശങ്കകള്‍ പങ്കിട്ടാണ് അവര്‍ സ്‌കൂളില്‍നിന്നു തിരികെ നടന്നത്. അതിനിടെ നിദയുടെ നനഞ്ഞ കുട ബാഗില്‍ വയ്ക്കാന്‍ ഇടമില്ലെന്നു പറഞ്ഞ് അജ്‌നയെ ഏല്‍പിച്ചു. ഈ റൈറ്റിങ് ബോര്‍ഡ് കൂടി പിടിക്കാന്‍ റിദ പറഞ്ഞു. അജ്‌നയുടെ ഒരു പെന്‍സില്‍ ബോക്‌സ് റിദയുടെ ബാഗില്‍ ഉണ്ടായിരുന്നു. അതു വീട്ടിലെത്തിയിട്ടു തരാമെന്നു പറഞ്ഞു. പക്ഷേ, വീട്ടിലെത്തും മുന്‍പ് നാലുപേരുടെയും ജീവന്‍ വിധി കവര്‍ന്നു. അജ്‌നയുടെ കൈകളില്‍ ആ കുടയും റൈറ്റിങ് ബോര്‍ഡും കുറെ ഓര്‍മകളും ബാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam May 2| ആരോഗ്യം മെച്ചപ്പെടും, സാമ്പത്തിക നില ഭദ്രമാണ്

SCROLL FOR NEXT