പുലി ചത്ത നിലയിൽ/ വിഡിയോ സ്ക്രീൻഷോട്ട് 
Kerala

കാലിലും നെഞ്ചിലും അടിയേറ്റ പാട്, പുലിയെ കൊന്നതെന്ന് സംശയം; അന്വേഷണം

ബലമുള്ള വടിയോ ഇരുമ്പ് ദണ്ഡോ ഉപയോഗിച്ച് അടിച്ചതാകാമെന്നാണ് നിഗമനം

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: തോട്ടത്തില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. പുലിയെ അടിച്ചുകൊന്നതാണെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 

പാലക്കാട് കിഴക്കഞ്ചേരി മംഗലംഡാം ഓടംതോടത്തെ ജനവാസ മേഖലയിലാണ് പുലിയ ചത്ത നിലയില്‍ കണ്ടെത്തിയത്. രണ്ട് വയസില്‍ താഴെ പ്രായമുള്ള ആണ്‍പുലിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു. 

പുലിയുടെ കാലിനേറ്റ മുറിവ് അടിയേറ്റുണ്ടായതാണെന്നാണ് കണ്ടെത്തല്‍. നെഞ്ചിലും അടിയേറ്റ പാടുണ്ട്. ബലമുള്ള വടിയോ ഇരുമ്പ് ദണ്ഡോ ഉപയോഗിച്ച് അടിച്ചതാകാമെന്നാണ് നിഗമനം. പൊലീസ് നായ മണം പിടിച്ച് റബ്ബര്‍ തോട്ടത്തിലൂടെ അല്‍പദൂരം സഞ്ചരിച്ച ശേഷം നിന്നു. ടാപ്പിങ്ങിനെത്തിയ തൊഴിലാളിയാണ് പുലിയ ചത്ത നിലയില്‍ കണ്ടെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാസപ്പടി: പിണറായിക്കെതിരെ കേസെടുക്കാത്തത് ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

ടാന്‍സാനിയ സന്ദര്‍ശനത്തിനിടെ കാല്‍ വഴുതി വീണു; എന്‍കെ പ്രേമചന്ദ്രന് പരിക്ക്; ശസ്ത്രക്രിയക്കായി ഡല്‍ഹിയില്‍ എത്തിക്കും

സഞ്ജു ഫോമിലേക്ക് ഉയരുമോ? ഇന്ത്യ - വിന്‍ഡീസ് രണ്ടാം ടി20 ഇന്ന് റാഞ്ചിയില്‍

വിജയ്‌യുടെയും സുവേന്ദുവിന്റെ 'ജനപ്രീതി' ഇന്നറിയാം; ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

വിവാഹത്തില്‍നിന്നുള്ള പിന്‍മാറ്റം ആത്മഹത്യാപ്രേരണയല്ല; കാമുകനും കുടുംബത്തിനും എതിരായ നടപടികള്‍ റദ്ദാക്കി